#BeypurInternationalWaterFest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: വർണങ്ങളുടെ മാരിവില്ല് തീർത്ത ചിത്രരചനാ മത്സരം

#BeypurInternationalWaterFest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: വർണങ്ങളുടെ മാരിവില്ല് തീർത്ത ചിത്രരചനാ മത്സരം
Dec 23, 2023 04:28 PM | By VIPIN P V

ബേപ്പൂർ: (kozhikode.truevisionnews.com) കുരുന്ന് ഭാവനകൾ വർണങ്ങളുടെ മാരിവില്ല് വിതറിയ ചിത്രരചന മത്സരം ശ്രദ്ധേയമായി.

നാലു ദിവസങ്ങളിലായി നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ പ്രചാരണാർത്ഥമാണ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ചിത്രരചന മത്സരം സംഘടിപ്പിച്ചത്.


ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി മുൻ എംഎൽഎ വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. എൽപി വിഭാഗം വിദ്യാർഥികൾക്ക് ക്രയോൺസ് പെയിന്റിംഗും,


യുപി, എച്ച്എസ്, എച്ച്എസ്, പൊതുവിഭാഗങ്ങൾക്ക് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ എന്നിങ്ങനെയുമാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

വിവിധ വിഭാഗങ്ങളിലായി 200 ഓളം പേർ രചനാ മത്സരത്തിൽ പങ്കെടുത്തു. ഡിസംബർ 26 മുതൽ 29 വരെ വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായാണ് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

പരിപാടിയിൽ കൗൺസിലർ എം ഗിരിജ ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി ടി ഷാജി ആശംസയർപ്പിച്ച് സംസാരിച്ചു.

#BeypurInternationalWaterFest: #painting #competition #with #rainbow #colours

Next TV

Related Stories
മർകസ് കുടിവെള്ള പദ്ധതി സമർപ്പിച്ചു

Feb 9, 2025 11:56 PM

മർകസ് കുടിവെള്ള പദ്ധതി സമർപ്പിച്ചു

കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു പദ്ധതി സമർപ്പിച്ചു. മർകസ് ഡയരക്ടർ സി പി ഉബൈദുല്ലാഹ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. എ കെ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം...

Read More >>
കേരളത്തിന് അഭിമാനമായി അഭിഷേക് രാജീവ്

Feb 9, 2025 10:24 PM

കേരളത്തിന് അഭിമാനമായി അഭിഷേക് രാജീവ്

ഫൈനലിൽ കേരളത്തെയാണ് സർവീസസ് പരാജയപ്പെടുത്തിയത്. എയർഫോഴ്സിൽ ജോലി ചെയ്യുന്ന അഭിഷേക് രാജീവ് കൊയിലാണ്ടി കൊല്ലത്തെ നടുവിലക്കണ്ടി രാജീവന്റേയും...

Read More >>
ബാലുശേരി-കൊയിലാണ്ടി റോഡില്‍ പറമ്പിന്‍ മുകളില്‍ ഗുഡ്സ് ഓട്ടോയില്‍ കാര്‍ ഇടിച്ച് അപകടം

Feb 9, 2025 10:19 PM

ബാലുശേരി-കൊയിലാണ്ടി റോഡില്‍ പറമ്പിന്‍ മുകളില്‍ ഗുഡ്സ് ഓട്ടോയില്‍ കാര്‍ ഇടിച്ച് അപകടം

സമീപത്തെ സ്ട്രീറ്റ് ലൈറ്റിന്റെ കാലും ഒടിഞ്ഞു. ഹൈവെ പോലീസ് സ്ഥലത്തെത്തി പരിശോധന...

Read More >>
കൊയിലാണ്ടിയിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ച് നിയോജക മണ്ഡലം എം.എസ്.എഫ്

Feb 9, 2025 08:43 PM

കൊയിലാണ്ടിയിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ച് നിയോജക മണ്ഡലം എം.എസ്.എഫ്

റെനിൻ അഷറഫ്, നബീഹ് അഹമ്മദ്, സിനാൻ ഇ എന്നിവർ നേതൃത്വം നൽകി. സിഫാദ് ഇല്ലത്ത് സ്വാഗതവും ഷാനിബ് തിക്കോടി നന്ദിയും...

Read More >>
ഗിരീഷ് പുത്തഞ്ചേരി 'സൂര്യ കിരീടം' അവാർഡ് ഗാന രചയിതാവ് മനു മൻജിത്തിന്

Feb 8, 2025 11:09 AM

ഗിരീഷ് പുത്തഞ്ചേരി 'സൂര്യ കിരീടം' അവാർഡ് ഗാന രചയിതാവ് മനു മൻജിത്തിന്

ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസകൾ...

Read More >>
Top Stories