കോഴിക്കോട്: (kozhikode.truevisionnews.com) കോർപ്പറേഷൻ ബേപ്പൂർ മേഖലാപരിധിയിൽ ജില്ലാ ആരോഗ്യ എൻഫോഴ്‌സ്മെന്റിന്റെയും നഗരസഭാ ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളിൽ മിന്നൽപ്പരിശോധന നടത്തി.
സ്ഥാപനങ്ങളിൽനിന്ന് നിരോധിത പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ പിടിച്ചെടുത്ത് നോട്ടീസ് നൽകി. പ്ലാസ്റ്റിക് കാരിബാഗുകൾ, ഒറ്റത്തവണ ഉപയോഗത്തിനുള്ള പേപ്പർകപ്പ്, പേപ്പർപ്ലേറ്റ്, പ്ലാസ്റ്റിക് സ്പൂണുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
സ്കൂളുകൾ, ഓഡിറ്റോറിയങ്ങൾ, മറ്റു സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവയിൽ നടത്തിയ പരിശോധനയിൽ ഒട്ടേറെ ന്യൂനതകൾ കണ്ടെത്തി.
ജില്ലാ ആരോഗ്യവിഭാഗം എൻഫോഴ്‌സ്മെന്റ് മേധാവി ബിജുവിന്റെ നേതൃത്വത്തിൽ ഷിബിൻ, പ്രണീത എന്നിവരും നഗരസഭാ ആരോഗ്യവിഭാഗം സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ്. സൂജി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ്.യു. സജി എന്നിവരുമാണ് പരിശോധന നടത്തിയത്.
#Lightning #Inspection #Health #Department #Corporation #Beypore #Area