കോഴിക്കോട്: (kozhikode.truevisionnews.com) ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം നൽക്കുന്ന ആറാമത് സി എച്ച് മുഹമ്മദ് കോയ അവാർഡ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മരണാനന്തര ബഹുമതിയായി നൽക്കും.
ഒക്ടോബർ 21 ന് വൈകീട്ട് 3.30 ന് കോഴിക്കോട് കെ പി കേശവ മേനോൻ ഹാളിൽ വച്ച് നടക്കുന്ന സി എച്ച് അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
പാണക്കാട് സയ്ദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ അവാർഡ് ചാണ്ടി ഉമ്മൻ എം എൽ എയ്ക്ക് സമർപ്പിക്കും.
സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
യു കെ കുമാരൻ, ടി പി ചെറൂപ്പ, കമാൽ വരദൂർ, പി എ ഹംസ, എ സഫറി, പി ഇസ്മായിൽ, നവാസ് മൂഴിക്കൽ, ടി പി എം ജിഷാൻ എന്നിവർ കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
#Former #Chief #Minister #OommenChandy #receive #CHaward