മനാമ : (newskozhikode.in) കോഴിക്കോട് നടക്കാവ് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. നടക്കാവ് പൊലീസ് സ്റ്റേഷനുസമീപം പരേതനായ വേണുഗോപാലിന്റെ മകൻ രഞ്ജിത്ത് വേണുഗോപാലാണ് (43) മരിച്ചത്.
അൽമൊയ്യാദ് കോൺട്രാക്ടിങ് കമ്പനി ഡക്ട് ഫാക്ടറി ഇൻചാർജായിരുന്നു. 20 വർഷമായി ബഹ്റൈനിലുള്ള രഞ്ജിത്ത് കുടുംബത്തോടൊപ്പം ഇവിടെ താമസിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഭാര്യയും മക്കളും നാട്ടിലേക്ക് പോയത്.
രഞ്ജിത്ത് ആഗസ്റ്റ് ഏഴിന് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഗ്യാസിന്റെ മരുന്ന് വാങ്ങണമെന്ന് സഹപ്രവർത്തകനോട് പറഞ്ഞിരുന്നു. അതനുസരിച്ച് മരുന്നുമായി രാത്രി എത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഞായറാഴ്ച രാത്രിയോടെ കൊണ്ടുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അൽമൊയ്യാദ് കമ്പനി അധികൃതർ അറിയിച്ചു. ഭാര്യ: നീലിമ. മക്കൾ: അരുണിമ, ആദിത്യ. ഇരുവരും ന്യൂ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ്.
#death #native # Kozhikode #passedaway #Bahrain