---
title: "ക്യാമ്പസിലെ മരങ്ങൾ തിരിച്ചറിഞ്ഞ് നാമകരണം; ജനിതകസംരക്ഷകൻ സലിം പിച്ചൻ വാകയാട് എൻ.എച്ച്.എസ്.എസ് സ്കൂൾ സന്ദർശിച്ചു"
english_title: "Identifying and naming trees campus Genetic conservationist Salim Pichan visited Vakayad NHSS School"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/296267/identifying-and-naming-trees-campus-genetic-conservationist-salim-pichan-visited-vakayad-nhss-school"
published_at: "2025-06-14T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684db474de585_hfxh.jpg"
keywords: []
---

# ക്യാമ്പസിലെ മരങ്ങൾ തിരിച്ചറിഞ്ഞ് നാമകരണം; ജനിതകസംരക്ഷകൻ സലിം പിച്ചൻ വാകയാട് എൻ.എച്ച്.എസ്.എസ് സ്കൂൾ സന്ദർശിച്ചു

> **Lead Summary:** **വാകയാട്: [ ** വാകയാട് എൻ.എച്ച്.എസ്.എസ് സ്കൂൾ ക്യാമ്പസിലെ മരങ്ങൾ തിരിച്ചറിഞ്ഞ് നാമകരണം ചെയ്യാനെത്തി സസ്യ-കർഷക ജീനോം സേവിയർ അവാർഡ് നേടിയ ജനിതകസംരക്ഷകൻ സലിം പിച്ചൻ. എട്ടാം ക്ലാസിലെ പുതിയ കുട്ടികളുമായി പ്രകൃതിയെയും സസ്യങ്ങളെയും പറ്റി സലിം പിച്ചൻ സംവദിച്ചു.

## Article Content

**വാകയാട്: [ ** വാകയാട് എൻ.എച്ച്.എസ്.എസ് സ്കൂൾ ക്യാമ്പസിലെ മരങ്ങൾ തിരിച്ചറിഞ്ഞ് നാമകരണം ചെയ്യാനെത്തി സസ്യ-കർഷക ജീനോം സേവിയർ അവാർഡ് നേടിയ ജനിതകസംരക്ഷകൻ സലിം പിച്ചൻ. എട്ടാം ക്ലാസിലെ പുതിയ കുട്ടികളുമായി പ്രകൃതിയെയും സസ്യങ്ങളെയും പറ്റി സലിം പിച്ചൻ സംവദിച്ചു.

വനം വകുപ്പുദ്യോഗസ്ഥൻ ഇബ്രാഹിം സർ , പരിസ്ഥിതി പ്രവർത്തകരായ നന്ദകുമാർ, മനോജ് മാസ്റ്റർ ബാലുശ്ശേരി,ഒ എം കൃഷ്ണകുമാർ, പ്രിൻസിപ്പൽ ഡോ. ആബിദ പുതുശ്ശേരി, ടി ആർ ഗിരീഷ്, ആനന്ദ് വിശ്വൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 24 പുതിയ സസ്യങ്ങളെ കണ്ടെത്തി ശാസ്ത്രസമൂഹത്തിന് പരിചയപ്പെടുത്തിയകേരള സർക്കാരിന്റെ വനമിത്ര അവാർഡ് ജേതാവും പശ്ചിമഘട്ട മലനിരകളിലെ മഴക്കാടുകളിലെ, പ്രാധാന്യമർഹിക്കുന്ന വയനാടൻ മലനിരകളിലുള്ള സസ്യ സമ്പത്തിനെക്കുറിച്ച് പഠനം നടത്തിയ പരിസ്ഥിതി സ്നേഹി കൂടിയാണ് സലിം പിച്ചൻ.

ഈ കണ്ടു പിടുത്തതോടനുബന്ധിച്ചാണ് വയനാടൻ ജൈവവൈവിധ്യങ്ങളുടെ തോഴനായ സലിം പിച്ചന് നാട്ടു ശാസ്ത്ര അവാർഡ് നൽകി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ആദരിച്ചിരുന്നു. സ്വാമി വിവേകാനന്ദ യുവ പ്രതിഭ അവാർഡും ഇദ്ദേഹം നേടിയിട്ടുണ്ട് . പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ മലബാർ മേഖലയിലെ പുതിയ ശാസ്ത്രനിരീക്ഷണങ്ങൾക്കു ചുക്കാൻ പിടിച്ച വ്യക്തിയാണ് സലിം പിച്ചൻ.

സസ്യസമ്പത്തിനെ കുറിച്ചു സലിം നടത്തിയ പഠനങ്ങളും പുതിയ കണ്ടെത്തലുകളും പരിഗണിച്ച്, കേരളത്തിൽ നിന്നു കണ്ടെത്തിയ ഒരു സസ്യത്തിനു സലിമിന്റെ പേരും നൽകിയിട്ടുണ്ട്. പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന വന ഓർക്കിഡ് വർഗത്തിൽ പെട്ട സസ്യത്തിനാണു ‘സ്വീഡൻ ഫെഡിനില്ലാ സലിമീ’ എന്ന പേരിട്ടത്. രണ്ടായിരത്തിലധികം സസ്യങ്ങളുടെ പ്രത്യേകതകൾ ഇദ്ദേഹത്തിനു മനഃപ്പാഠമാണ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/296267/identifying-and-naming-trees-campus-genetic-conservationist-salim-pichan-visited-vakayad-nhss-school)