കോഴിക്കോട് : ( kozhikode.truevisionnews.com ) തെക്കേപ്പുറം പ്രവാസി ഫുട്ബോൾ അസോസിയേഷൻ സീസൺ 11 എലിസ്റ്റോ ടെഫ ടൂർണമെന്റിലെ യങ്സ്റ്റേഴ്സ് വിഭാഗത്തിൽ ടീം ടർഫ് മാസ്റ്റേഴ്സും മാസ്റ്റേഴ്സ് വിഭാഗത്തിൽ ടീം കീപ്സെക്കും ചാമ്പ്യന്മാരായി. ( 2- 1) (0 - 1 ) .
യംഗ്‌സ്റ്റേഴ്‌സ് വിഭാഗത്തിൽ ഇഫ്രാൻ മഹാസും മാസ്റ്റേഴ്സ് വിഭാഗത്തിൽ മുഹമ്മദ് ഷമീൽ നഫ്ത്താലും ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി. മികച്ച ഗോളിയായി ടർഫ് മാസ്റ്റേഴ്സ് ഗോളി തസീം യാസിദ് ബറാമിയും മാസ്റ്റേഴ്സ് വിഭാഗത്തിൽ കുഡോസ് ഗോളി അക്താബ് കെഎം. നേടി.
ടോപ് സ്കോറർമാരായി ടർഫ് മാസ്റ്റേഴ്സിലെ നിഹാലും ടർഫിസത്തിലെ സായിദ് ജുനൈദും ഗോൾഡൻ ബൂട്ടുകൾ നേടി. മാസ്റ്റേഴ്സ് വിഭാഗത്തിൽ റമീസ് സി കെ ഗോൾഡൻ ബൂട്ടിനർഹനായി. എലിസ്റ്റോ ചെയർമാൻ സഹദ് ബംഗള മുഖ്യാതിഥിയായി.
കാപ്പ് ഇൻഡക്സ് ചെയർമാൻ ഹാത്തിം മുഹമ്മദ്, സാൽപ്പിഡോ ചെയർമാൻ നാസിം ബക്കർ, ജില്ല ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സാജേഷ് കുമാർ , എമിറേറ്റ്സ് എംഡി സിബിവി സിദ്ദീഖ് , ലൂഹ ഗ്രൂപ്പ് ചെയർമാൻ ബഷീർ മുസ്ലിയാരകം, അലീഡ് ഗ്രൂപ്പ് ചെയർമാൻ പി വി ജസീം , സ്റ്റാർ മാക്സ് എം ഡി ഫൈജാസ് , മുൻ കേരള പോലീസ് താരം മെഹബൂബ്, സംഗമം പ്രസിഡണ്ട് ഷാഹിൻ, സിയസ്കൊ സെക്രട്ടറി എം വി ഫസൽ റഹ്മാൻ എന്നിവർ സമ്മാനദാനം നൽകി.
ടെഫ ചെയർമാൻ ആദം ഒജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യൂനുസ് പി വി സ്വാഗതവും ട്രഷറർ ഹാഷിം കടാക്കലകം നന്ദിയും പറഞ്ഞു.
TEFA Football Tournament Turf Masters Keepsake Champions