കോഴിക്കോട് : ( kozhikode.truevisionnews.com ) ദേശീയപാത 766ല്‍ എരഞ്ഞിപ്പാലം ജങ്ഷന് സമീപത്തെ പൈപ്പിലെ ചോര്‍ച്ച അടക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ എരഞ്ഞിപ്പാലം, നടക്കാവ്, കൃഷ്ണന്‍ നായര്‍ റോഡ്, വെള്ളയില്‍, തിരുത്തിയാട്, കാരപ്പറമ്പ്, തടമ്പാട്ടുതാഴം, സിവില്‍ സ്റ്റേഷന്‍ ഭാഗം, മാവൂര്‍ റോഡ്, ഗാന്ധി റോഡ് എന്നിവിടങ്ങളില്‍ നാളെയും ആഗസ്റ്റ് ഒന്നിനും കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി ഡിസ്ട്രിബ്യൂഷന്‍ സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.
Drinking water supply to be disrupted in Kozhikode city tomorrow