കോഴിക്കോട് : ( kozhikode.truevisionnews.com ) ജില്ലയിലെ പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്ക റൂട്ട്‌സും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റും ചേര്‍ന്ന് സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ സ്ഥിരതാമസമായവര്‍ക്ക് സ്വയംതൊഴിലും സംരംഭങ്ങളും ആരംഭിക്കാനും നിലവിലുള്ളവ വിപുലീകരിക്കാനുമുള്ള പദ്ധതി ശില്‍പശാലയില്‍ വിശദീകരിച്ചു.
1500 പുതിയ സംരംഭകരെ സൃഷ്ടിക്കല്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടി നോര്‍ക്ക റൂട്ട്‌സ് സെന്റര്‍ മാനേജര്‍ സി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫീസര്‍ സ്മിത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്‌മെന്റ് അസോസിയേറ്റ് പ്രൊഫസര്‍ പി ജി അനില്‍ ക്ലാസ് നയിച്ചു. പ്രോജക്റ്റ് ഓഫീസര്‍മാരായ പി സി ദിലീപ്, വി കെ ഫലുള്ള തുടങ്ങിയവര്‍ പങ്കെടുത്തു. ശില്‍പശാലയില്‍ 235 പേര്‍ പങ്കെടുത്തു.
Self employment and entrepreneurship Entrepreneurship workshop organized for expatriates