കോഴിക്കോട് : (kozhikode.truevisionnews.com) ജില്ലയിലെ ഉന്നതികളിലെ സാമൂഹിക പഠനമുറികളിലേക്കുള്ള പുസ്തകശേഖരണം ആരംഭിച്ചു. ആദ്യ പുസ്തകം നൽകി ജില്ലാ കളക്ടർ. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ട്രൈബൽ ഡെവലൊപ്മെൻറ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പട്ടിക വർഗ്ഗ ഉന്നതികളിലെ സാമൂഹ്യ പഠനമുറികളിലേക്കുള്ള ജനകീയ പങ്കാളിത്തത്തോടെയുള്ള പുസ്തക ശേഖരണത്തിന് തുടക്കമായി.
വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ വിവിധ ഉന്നതികളിലെ പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ വായനയെ പ്രോത്സാഹിപ്പിക്കാൻ വിവിധ ഘട്ടങ്ങളായി സംഘടിപ്പിക്കുന്ന വ്യവസ്ഥാപിതമായ വായനാ സംസ്കാര പ്രോത്സാഹന പദ്ധതിയാണ് അക്ഷരോന്നതി. പദ്ധതിയുടെ ലോഗോ പ്രകാശനവും ആദ്യ പുസ്തക സംഭാവനയും ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ എ എസ് നിർവ്വഹിച്ചു.
അക്ഷരോന്നതി സംഘാടക സമിതിയ്ക്ക് വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ് പുസ്തകം ഏറ്റുവാങ്ങി.
കോഴിക്കോട് ട്രൈബൽ ഡെവലൊപ്മെൻറ് ഓഫീസർ (ഇൻ ചാർജ്) നിസാർ, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സരുൺ കെ, ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ്, ജില്ലാ എംപവർമെൻറ് ഓഫീസർ രജിത കെ, ആർ ജി എസ് എ ജില്ലാ പ്രൊജക്റ്റ് മാനേജർ വിഷ്ണു എം എസ്, ജൂനിയർ സൂപ്രണ്ടുമാരായ സാവിത്രി കെ കെ, മുജീബ് പി സി, സീനിയർ ക്ലാർക്ക് പദ്മ കുമാർ, വിവിധ ബ്ലോക്കുകളിലെ ആർ ജി എസ് എ ബ്ലോക്ക് കോർഡിനേറ്റർമാർ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. വ്യക്തികൾക്കും കൂട്ടായ്മകൾക്കും പുസ്തകം സംഭാവന ചെയ്യുന്നതിനായി താഴെ പറയുന്ന അഡ്രസ്സിൽ പോസ്റ്റൽ ചെയ്യാവുന്നതാണ്.
Book collection for social studies rooms the top schools has begun