ബാലുശ്ശേരി : (kozhikode.truevisionnews.com) സി പി ഐ എം ബാലുശ്ശേരി ഏരിയ സമ്മേളനത്തിന് പ്രൗഡഗംഭീര തുടക്കം.
സഖാവ് സ്ക്കറിയാ മാസ്റ്റർ നഗറിൽ ജ്വലിപ്പിക്കാനുള്ള ദീപശിഖ അന്തരിച്ച മുൻ ഏരിയ കമ്മറ്റി അംഗം സഖാവ് എ.എം ഗോപാലേട്ടന്റെ വീട്ടിൽ വെച്ച് ലോക്കലിലെ മുതിർന്ന പാർട്ടി അംഗവും എ.എം ഗോപാലേട്ടന്റെ കുടുംബാംഗവുമായ സഖാവ് കണാരകുട്ടിയേട്ടൻ ദീപശിഖ ജാഥാ ലീഡർ കെ.കെ ബാബുവിന് കൈമാറി.
വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.കെ മുകുന്ദൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇസ്മയിൽ കുറുമ്പൊയിൽ, കെ.എം സച്ചിൻ ദേവ്, പാർട്ടി ഏരിയാ കമ്മിറ്റി അംഗങ്ങൾ, എ.എം ഗോപാലേട്ടന്റെ കുടുംബാംഗങ്ങൾ,
പാർട്ടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.അന്തരിച്ച മുൻ ലോക്കൽ സെക്രട്ടറി സഖാവ് കെ.ഉണ്ണിയേട്ടന്റെ വീട്ടിൽ നടന്ന ചടങ്ങിൽമകൻ കെ മുരളി ദീപശിഖ ഏരിയ കമ്മറ്റി അംഗം ടി സരുണിന് കൈമാറി. ഏരിയ കമ്മറ്റി അംഗം പി പി രവീന്ദ്രനാദ് ചടങ്ങിൽ പങ്കെടുത്തു.
ഉണ്ണിയേട്ടന്റെയും,എ എം ഗോപാലേട്ടന്റെയും സ്മൃതി കുടീരത്തിൽ നിന്നുകൊണ്ടു വന്ന ദീപശിഖ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സഖാക്കൾ എം.മെഹബൂബ്, പി കെ മുകുന്ദൻ എന്നിവർ ചേർന്ന് സമ്മേളന നഗരിയിൽ ജ്വലിപ്പിച്ചു.
പ്രതിനിധി സമ്മേളന നഗരിയിൽ സി എം ശ്രീധരൻ പതാക ഉയർത്തി. എസ് എസ് അതുൽ രക്തസാക്ഷി പ്രതിജ്ഞയും ഏ കെ മണി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഇസ്മായിൽ കുറുമ്പോയിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന കമ്മറ്റി അംഗം കെ കെ ലതിക, ജില്ലാ കമ്മറ്റി അംഗങ്ങൾ എം മെഹബൂബ്, പി കെ മുകുന്ദൻ, കെ കെ ദിനേശൻ, കെ കെ മുഹമ്മദ് എന്നിവർ പങ്കെടുത്തു. സമ്മേളനത്തിൽ കെ എം സച്ചിൻ ദേവ് സ്വാഗതം പറഞ്ഞു.
പ്രതിനിധി സമ്മേളനം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.16 ലോക്കലിൽ നിന്നുള്ള പ്രതിനിധികളും ഏരിയ കമ്മറ്റി അംഗങ്ങൾ ഉൾപ്പടെ 180 പ്രതിനിധികൾ പങ്കെടുക്കുന്നു.
സമ്മേളനത്തിൽ ബാലുശ്ശേരി കിനാലൂരിൽ AIIMS അനുവദിക്കണമെന്ന് പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനത്തിനു ശേഷം ഇന്ന് വൈകിട്ട് നടക്കുന്ന റെഡ് വളണ്ടിയർ മാർച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സഖാവ് സീതാറാം യെചൂരി, സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കും പൊതുസമ്മേളനം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം ഉദ്ഘടനം ചെയ്യും.
സഖാക്കൾ ടി പി രാമകൃഷ്ണൻ, മുഹമ്മദ് റിയാസ് തുടങ്ങിയ നേതാക്കൾ സംസാരിക്കും.
#CPI(M) #Balushery #areaconference #gets #off #grand #start