Nov 1, 2024 01:58 PM

നടുവണ്ണൂർ: (kozhikode.truevisionnews.com) സഡക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞവർഷം നവംമ്പറിൽ പ്രവൃത്തി ആരംഭിച്ച നടുവണ്ണൂർ -കൊട്ടാരമുക്ക് നടുവണ്ണൂർ പാലോളിമുക്ക് ഗ്രാമീണ റോഡുകളുടെ ടാറിംഗ് ഉൾപ്പെടെ അനന്തമായി നീളുന്നതിനെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിച്ചു.

വാകയാട് - തിരുവോട്- പാലോളി മേഖല യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ബഹുജന റാലിയും പ്രക്ഷോഭവും സംഘടിപ്പിച്ചത്.

കോഴിക്കോട് ജില്ലാ UDF ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു.

സഡക്ക് റോഡുകളുടെ ടാറിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാത്തത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പഞ്ചായത്ത് ഭരണ സമിതികളുടെ പിടിപ്പുകേടാണ് ULCC പദ്ധതി വൈകിപ്പിച്ച് കൊണ്ടുപോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നവമ്പറിൽ പണി പുനരാരംഭിച്ച് ഡിസംബർ 30 നകം പണി പൂർത്തീകരിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാകയാട് പതിനൊന്ന് കണ്ടിയിൽ നിന്നാരംഭിച്ച ബഹുജന റാലി ഹൈസ്കൂൾ ജംങ്ഷനിൽ സമാപിച്ചു.

റാലിയിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. ആക്ഷൻ കമ്മറ്റി ചെയർമാൻ കെ.കെ അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ നിസാർ ചേലേരി, മുൻ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് ഒ.എം കൃഷ്ണകുമാർ, വാർഡ് മെംബർമാരായ ഇ അരവിന്ദാക്ഷൻ കെ.ഷംന ടീച്ചർ, സി.എച്ച് സുരേന്ദ്രൻ, എം.കെ. അബദുസമദ്, ടി.കെ. ചന്ദ്രൻ, ചേലേരി മമ്മുക്കുട്ടി, എം.പോക്കർ കുട്ടി മാസ്റ്റർ,

സി.കെ അശോകൻ മാസ്റ്റർ,വി.പി ഗോവിന്ദൻകുട്ടി മാസ്റ്റർ,കെ. അബ്ദുൽ മജീദ്, പ്രിയേഷ് തിരുവോട്, സജ്ന ചിറയിൽ, എം.ബഷീർ, കെ.പി ഹനീഫ, കെ.വി. സുരേഷ്, സി.പി നൗഷാദ്, എം.പി. ജാഫർ, മുനീർ കാരോൽ, റസാഖ് കൊളോറത്ത്, സഫൈദ് പാലോളി,എന്നിവർ സംസാരിച്ചു.

കൺവീനർ സൈദ് വാകയാട് സ്വാഗതവും, ഹരിത് പോയിൽ നന്ദിയും പറഞ്ഞു.






#UDF #organized #mass #agitation #extension #SadakRoads

Next TV

Top Stories