Oct 18, 2024 02:43 PM

കോഴിക്കോട്: (kozhikode.truevisionnews.com) അന്താരാഷ്ട്ര ദുരന്ത ലഘൂകരണദിന പരിപാടികൾ ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ദുരന്തനിവാരണ വകുപ്പും സംയുക്തമായി ദുരന്തസമയത്തെ സന്നദ്ധ രക്ഷാപ്രവർത്തകസേനയായ അപ്ദമിത്ര പ്രവർത്തകരെ ആദരിച്ചു.

കളക്ടറേറ്റിലെ ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. ദുരന്തവേളകളിൽ മാതൃകാപരമായ പ്രവർത്തനമാണ് ആപ്ദമിത്ര കാഴ്ചവയ്ക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

മികച്ച പരിശീലനം നേടിയ ആപ്ദമിത്ര സന്നദ്ധ സേവകരുടെ പ്രവർത്തനം ദുരന്തമുഖത്ത് വലിയ ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലയിലെ ഫയർ ആൻഡ് റസ്ക്യു ഓഫീസർ നിർദ്ദേശിച്ച 10 ആപ്ദ പ്രവർത്തകർക്കുള്ള ബാഡ്ജ് ഓഫ് ഓണർ ജില്ല കളക്ടർ സമ്മാനിച്ചു. ചടങ്ങിൽ ജില്ലാ ഫയർ ഓഫീസർ അഷ്റഫ് അലി അധ്യക്ഷനായി.

സബ് കളക്ടർ ഹർഷിൽ ആർ മീണ, അസിസ്റ്റൻറ് കളക്ടർ ആയുഷ് ഗോയൽ, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ഇ അനിതകുമാരി, ഡെപ്യൂട്ടി കളക്ടർമാരായ ശീതൾ ജി മോഹൻ, പുരുഷോത്തമൻ, ജില്ലാ ഹസാർഡ് അനലിസ്റ്റ് പി അശ്വതി തുടങ്ങിയവർ സംസാരിച്ചു.

#Exemplarywork #Apdamitra #DistrictCollector #SnehilKumarSingh

Next TV

Top Stories










News Roundup






Entertainment News