---
title: "#Camp | കോഴിക്കോട് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർവീസ് ക്യാംപ്"
english_title: "#Kozhikode #AgriculturalMachineryRepairServiceCamp"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/243134/kozhikode-agriculturalmachineryrepairservicecamp"
published_at: "2024-10-17T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671086287e4dc_JHGJ.jpg"
keywords: []
---

# #Camp | കോഴിക്കോട് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർവീസ് ക്യാംപ്

> **Lead Summary:** **കോഴിക്കോട് : [ **കോഴിക്കോട് കൃഷി അസിറ്റന്റ് എക്സിക്യൂട്ടീവ് എൻജി നീയറുടെ ഓഫിസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ബ്ലോക്ക് കേന്ദ്രങ്ങളിൽ ചെറുകിട കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി സർവീസ് ക്യാംപ് സം ഘടിപ്പിക്കുന്നു.

## Article Content

**കോഴിക്കോട് : [ **കോഴിക്കോട് കൃഷി അസിറ്റന്റ് എക്സിക്യൂട്ടീവ് എൻജി നീയറുടെ ഓഫിസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ബ്ലോക്ക് കേന്ദ്രങ്ങളിൽ ചെറുകിട കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി സർവീസ് ക്യാംപ് സം ഘടിപ്പിക്കുന്നു.

യന്ത്രഭാഗങ്ങളുടെ വിലയിൽ സബ്‌സിഡി, സൗജന്യമായി മൈനർ റിപ്പയർ, മേജർ റിപ്പയർ ചാർജിനു സബ്‌സിഡി തുടങ്ങിയവ ലഭിക്കും.

ബ്ലോക്ക് തലത്തിൽ സർവ്വീസ് ക്യാമ്പുകൾ സംഘടിപ്പിച്ച് കർഷകരുടെ യന്ത്രങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനസജ്ജമാക്കുന്നതിനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

തിരുവനന്തപുരം RTTC, വെള്ളായണിയിൽവെച്ച് വിദഗ്ദ്ധ പരിശീലനം ലഭിച്ച കോഴിക്കോട് എഞ്ചിനിയറിംഗ് വിംഗിലെ സാങ്കേതിക വിഭാഗം ജീവനക്കാരും യന്ത്രങ്ങളുടെ അംഗീകൃത ഡീലർമാരുടെ പ്രതിനിധികളും ക്യാമ്പിൽ ഉണ്ടാവും.

അംഗീകൃത ഡീലർമാർ വിവിധ യന്ത്രങ്ങൾക്കാവശ്യമായ സ്പെയർ പാർട്സുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതാണ്.

ക്യാമ്പിൽ പങ്കെടുക്കുന്നതിനായി നിശ്ചിത ഫോറത്തിലുള്ള അപേക്ഷ പൂരിപ്പിച്ച് താഴെ പറയുന്ന ഫോൺ നമ്പറുകളിലേക്ക് വാട്സാപ്പ് ചെയ്യുകയോ, aeeagrikkd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കുകയോ, നേരിട്ടോ തപാൽ മാർഗ്ഗമോ ഓഫീസിൽ ചെയ്യാവുന്നതാണ്.

ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 7012854102, 9447426116, 9447392791

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/243134/kozhikode-agriculturalmachineryrepairservicecamp)