---
title: "#rickshawdriver | റിക്ഷാഡ്രൈവർ വേഷത്തിൽ അന്താരാഷ്ട്ര സമ്മേളനത്തെ വിസ്മയിപ്പിച്ച് ‘വീര പെൺകൾ’"
english_title: "#Heroicgirls #wow #international #gathering #rickshawdriver #costume"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/243306/heroicgirls-wow-international-gathering-rickshawdriver-costume"
published_at: "2024-10-17T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671123c028e23_dfd.jpg"
keywords: []
---

# #rickshawdriver | റിക്ഷാഡ്രൈവർ വേഷത്തിൽ അന്താരാഷ്ട്ര സമ്മേളനത്തെ വിസ്മയിപ്പിച്ച് ‘വീര പെൺകൾ’

> **Lead Summary:** **കോഴിക്കോട് : [ **ഓട്ടോറിക്ഷ ഓടിക്കുന്ന കാക്കി കുപ്പായമിട്ട സ്ത്രീകൾക്ക് രാജ്യാന്തര സഹകരണസമ്മേളനത്തിൽ എന്തു കാര്യം? പ്രതിനിധികൾക്കിടയിൽ അവരെ കണ്ടപ്പോൾ പലർക്കും കൗതുകം ആയിരുന്നു.

## Article Content

**കോഴിക്കോട് : [ **ഓട്ടോറിക്ഷ ഓടിക്കുന്ന കാക്കി കുപ്പായമിട്ട സ്ത്രീകൾക്ക് രാജ്യാന്തര സഹകരണസമ്മേളനത്തിൽ എന്തു കാര്യം? പ്രതിനിധികൾക്കിടയിൽ അവരെ കണ്ടപ്പോൾ പലർക്കും കൗതുകം ആയിരുന്നു.

അതിനെല്ലാം അന്ത്യം കുറിച്ച് അവർ യൂറോപ്പിലും ഏഷ്യ-പസഫിക് രാജ്യങ്ങളിലും നിന്നുള്ള പ്രതിനിധികൾക്കുമുന്നിൽ ഗംഭീര അവതരണം നടത്തി! ചെന്നൈയിൽനിന്നുള്ള വീര പെൺകൾ മുന്നേറ്റ സംഘം (വിപിഎംഎസ്) എന്ന വനിതാ സഹകരണസംഘം പ്രവർത്തകർ.

സഹകരണം ശാക്തീകരണത്തിന് ഉള്ളതാണെന്നും ദുർബ്ബലരും അസംഘടിതരുമായ വിഭാഗങ്ങൾക്കുള്ള അത്താണിയാണു സഹകരണമെന്നും സ്വന്തം വിജയകഥയിലൂടെ അവർ പ്രഖ്യാപിച്ചു.

ഊരാളുങ്കൽ സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സഹകരണസമ്മേളനത്തിൽ സഹകരണരംഗത്തെ നൂതനാശയങ്ങൾ മാറ്റുരച്ച കോപ് പിച്ച് 2024-ന്റെ വേദിയിലായിരുന്നു പെൺകൂട്ടായ്മയുടെ അവതരണം.

> “ഞങ്ങളിൽ പലർക്കും സ്വന്തം ഓട്ടോറിക്ഷ ഇല്ല. അവർക്ക് റിക്ഷ വാങ്ങണം. ആർക്കും പിഎഫും ഇൻഷ്വറൻസും ആരോഗ്യ ഇൻഷ്വറൻസും ഇല്ല. ആരുടെയും പിന്തുണയില്ല.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/243306/heroicgirls-wow-international-gathering-rickshawdriver-costume)