തലക്കുളത്തൂരില്‍ ഓണത്തിന് പൂക്കളമൊരുക്കാന്‍ 'നിറപ്പൊലിമ', വിഷമുക്ത പച്ചക്കറിക്കായി 'ഓണക്കനി'

തലക്കുളത്തൂരില്‍ ഓണത്തിന് പൂക്കളമൊരുക്കാന്‍ 'നിറപ്പൊലിമ', വിഷമുക്ത പച്ചക്കറിക്കായി 'ഓണക്കനി'
Jun 20, 2025 06:35 PM | By Susmitha Surendran

(kozhikode.truevisionnews.com) ഓണവിപണിയില്‍ പൂക്കളെത്തിക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച 'നിറപ്പൊലിമ'ക്കും വിഷരഹിത പച്ചക്കറികള്‍ ഒരുക്കുന്ന 'ഓണക്കനി'ക്കും തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. വിഷമില്ലാത്ത പച്ചക്കറികളും പൂക്കളത്തിലേക്കുള്ള പൂക്കളും നാട്ടില്‍ ഉല്‍പാദിപ്പിക്കുന്നതിലൂടെ കുടുംബശ്രീക്ക് കീഴിലെ കര്‍ഷകവനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം.


കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഫാം ലൈവ്‌ലിഹുഡിന്റെ ഭാഗമായി കൃഷിഭവനുമായി ചേര്‍ന്ന് ജെഎല്‍ജി ഗ്രൂപ്പുകളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ വിവിധതരം പൂക്കളും പച്ചക്കറികളും ഓണക്കാലത്ത് വിപണിയിലെത്തിച്ച് ഓണക്കാലം സമൃദ്ധമാക്കാനുമാകും. വിവിധയിനം പയര്‍, വെണ്ട, പടവലം, പാവല്‍, വെള്ളരി, പീച്ചിങ്ങ തുടങ്ങിയവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. ചെട്ടിയും വാടാമല്ലിയും ഉള്‍പ്പെടെയുള്ള പൂക്കളാണ് കൃഷിചെയ്യുക.

പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള ഉദ്ഘാടനം ചെയ്തു. ഓണത്തോടനുബന്ധിച്ച് പഞ്ചായത്ത് കേന്ദ്രങ്ങളിലെ കുടുംബശ്രീ ചന്തകള്‍ വഴി വിപണി ഉറപ്പാക്കാനാകുമെന്ന് അവര്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് കെ കെ ശിവദാസന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റീഷ്മ വിനോദ്, കൃഷി ഓഫീസര്‍ അനുസ്മിത, സീനിയര്‍ കൃഷി അസിസ്റ്റന്റ് ഗിരീഷ്, കൃഷി അസിസ്റ്റന്റ് സാലിഷ, ബ്ലോക്ക് കോഓഡിനേറ്റര്‍ സി ഷംല, സി ആര്‍ പി സുബി, ജനപ്രതിനിധികള്‍, സിഡിഎസ് അംഗങ്ങള്‍, ജെഎല്‍ജി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

'Nirapolima' and 'Onakkani' begun Thalakulathur Grama Panchayat.

Next TV

Related Stories
കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Jul 15, 2025 05:38 PM

കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള പിഎസ്‌സി തസ്തികകളിലേക്ക് അപേക്ഷ...

Read More >>
കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള നാളെ

Jul 14, 2025 11:05 PM

കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള നാളെ

കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള...

Read More >>
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ.

Jul 13, 2025 10:42 PM

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ്...

Read More >>
കീം പ്രതിസന്ധി സർക്കാർ സൃഷ്ടി -കെ എച്ച് എസ് ടി യു

Jul 13, 2025 06:09 PM

കീം പ്രതിസന്ധി സർക്കാർ സൃഷ്ടി -കെ എച്ച് എസ് ടി യു

കെ എച്ച് എസ് ടി യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'കീം പ്രതിസന്ധി - സർക്കാരിന്റെ പിടിപ്പുകേട് ' എന്ന പ്രതിഷേധ...

Read More >>
Top Stories










News Roundup






Entertainment News





https://kozhikode.truevisionnews.com/- //Truevisionall