---
title: "ടു മില്യണ്‍ പ്ലഡ്ജ്: ലോഗോ പ്രകാശനം ചെയ്തു"
english_title: "Two Million Pledge Logo released"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/295710/two-million-pledge-logo-released"
published_at: "2025-06-11T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6849bd8f6de19_dfgdfg.jpg"
keywords: []
---

# ടു മില്യണ്‍ പ്ലഡ്ജ്: ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **കോഴിക്കോട് : [ **കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളുടെയും പിന്തുണയോടെ ജൂണ്‍ 26ന് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം '2 മില്യണ്‍ പ്ലഡ്ജി'ന്റെ ലോഗോ പ്രകാശനം ചെയ്തു.

## Article Content

**കോഴിക്കോട് : [ **കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളുടെയും പിന്തുണയോടെ ജൂണ്‍ 26ന് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം '2 മില്യണ്‍ പ്ലഡ്ജി'ന്റെ ലോഗോ പ്രകാശനം ചെയ്തു.

ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രകാശനം നിര്‍വഹിച്ചു. സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, സ്ഥിരം സമിതി അധ്യക്ഷരായ പി സുരേന്ദ്രന്‍, നിഷ പുത്തന്‍പുരയില്‍, ജില്ലാപഞ്ചായത്ത് അംഗം സി എം ബാബു, സീനിയര്‍ സൂപ്രണ്ട് ശെല്‍വരത്‌നം, ജൂനിയര്‍ സൂപ്രണ്ട് പി ആര്‍ ബിന്ദു, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

'നാടിനായി നാളേക്കായി ഒന്നിക്കാം' എന്ന സന്ദേശത്തില്‍ ലഹരിക്കെതിരെ 20 ലക്ഷം പേരെ അണിനിരത്തിയാണ് ജില്ലാ പഞ്ചായത്തിന്റെ '2 മില്യണ്‍ പ്ലഡ്ജ്' ബഹുജന പ്രതിജ്ഞ നടക്കുക. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ നശാ മുക്ത് ഭാരത് അഭിയാന്റെയും സംസ്ഥാന തലത്തിലെ വിവിധ ലഹരിവിരുദ്ധ പദ്ധതികളുടെയും പിന്തുണയിലാണ് പരിപാടി നടക്കുക.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/295710/two-million-pledge-logo-released)