'കൂടെയുണ്ട് കരുത്തേകാൻ' പദ്ധതി: ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചു

'കൂടെയുണ്ട് കരുത്തേകാൻ' പദ്ധതി: ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചു
Jun 11, 2025 11:23 PM | By VIPIN P V

നടക്കാവ്: (kozhikode.truevisionnews.com) ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവ്വീസ് സ്കീമും കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് സെല്ലും ചേർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി നടപ്പാക്കിവരുന്ന ‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിയുടെ ഭാഗമായി എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്കും സൗഹൃദ കോഓഡിനേറ്റർമാർക്കുമായി ദ്വിദ്വിന ശിൽപ്പശാല സംഘടിപ്പിച്ചു.

കുട്ടികളിൽ പൗരബോധം വളർത്തൽ, വ്യക്തിത്വ വികാസം സാധ്യമാക്കൽ, ശുചിത്വ-നിയമ ബോധ്യങ്ങൾ രൂപപ്പെടുത്തൽ, ലഹരിവിരുദ്ധ മനോഭാവം വളർത്തൽ തുടങ്ങിയ വിഷയങ്ങളാണ് ശിൽപ്പശാലയിൽ ചർച്ച ചെയ്തത്. പഠനത്തോടൊപ്പം വിദ്യാർത്ഥികളെ കുടുതൽ കരുത്തരും ആത്മവിശ്വാസം ഉള്ളവരുമാക്കുകയും ചേർത്ത് പിടിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

നടക്കാവ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശിൽപശാല കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ജയശ്രീ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി ജില്ലാ കോഓഡിനേറ്റർ ജി മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ആർ രാജേഷ് കുമാർ മുഖ്യാതിഥിയായി.

എൻഎസ്എസ് സൗത്ത് ജില്ലാ കൺവീനർ എം കെ ഫൈസൽ, ഡോ. പി.കെ ഷാജി, എൻഎസ്എസ് ക്ലസ്റ്റർ കൺവീനർമാരായ രതീഷ് ആർ നായർ, കെ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ഡോ. പി.കെ റഹീമുദ്ധീൻ, അഡ്വ. കൃഷ്ണവർമ്മ, സി കെ അജിൽകുമാർ, എസ്ആർജിമാരായ ഗീത എസ് നായർ, ഷീജ ടീച്ചർ, പി കെ ജ്യോസ്ന എന്നിവർ അധ്യാപകരുമായി സംവദിച്ചു.

Strengthening Together project Two day workshop organized

Next TV

Related Stories
കോഴിക്കോട് നഗരത്തിൽ നാളെ കുടിവെള്ള വിതരണം മുടങ്ങും

Jul 30, 2025 11:28 PM

കോഴിക്കോട് നഗരത്തിൽ നാളെ കുടിവെള്ള വിതരണം മുടങ്ങും

കോഴിക്കോട് നഗരത്തിൽ നാളെ കുടിവെള്ള വിതരണം...

Read More >>
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് അപലപനീയം - യൂത്ത് ഫ്രണ്ട് (ജേക്കബ്)

Jul 30, 2025 09:33 PM

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് അപലപനീയം - യൂത്ത് ഫ്രണ്ട് (ജേക്കബ്)

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് അപലപനീയം - യൂത്ത് ഫ്രണ്ട്...

Read More >>
കാര്‍ഷിക മേഖലയ്ക്കായി; സംരംഭകർഷകർക്ക് കുടുംബശ്രീ കെ ടാപ്

Jul 29, 2025 08:17 PM

കാര്‍ഷിക മേഖലയ്ക്കായി; സംരംഭകർഷകർക്ക് കുടുംബശ്രീ കെ ടാപ്

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേഖലയിലെ സംരംഭങ്ങളെ മികവുറ്റതാക്കാനുള്ള കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം...

Read More >>
ടെഫ ഫുട്ബോൾ ടൂർണ്ണമെൻ്റ്: ടർഫ് മാസ്റ്റേഴ്സ്, കീപ്പ്സെക്ക് ചാമ്പ്യന്മാർ

Jul 28, 2025 08:53 PM

ടെഫ ഫുട്ബോൾ ടൂർണ്ണമെൻ്റ്: ടർഫ് മാസ്റ്റേഴ്സ്, കീപ്പ്സെക്ക് ചാമ്പ്യന്മാർ

തെക്കേപ്പുറം പ്രവാസി ഫുട്ബോൾ അസോസിയേഷൻ സീസൺ 11 എലിസ്റ്റോ ടെഫ ടൂർണമെന്റിലെ യങ്സ്റ്റേഴ്സ് വിഭാഗത്തിൽ ടീം ടർഫ് മാസ്റ്റേഴ്സും മാസ്റ്റേഴ്സ്...

Read More >>
'ഉല്ലാസ്' ന്യൂ ഇന്ത്യാ ലിറ്ററസി പദ്ധതി; വളണ്ടിയര്‍മാര്‍ക്ക് പരിശീലനം

Jul 28, 2025 01:34 PM

'ഉല്ലാസ്' ന്യൂ ഇന്ത്യാ ലിറ്ററസി പദ്ധതി; വളണ്ടിയര്‍മാര്‍ക്ക് പരിശീലനം

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ 'ഉല്ലാസ്' ന്യൂ ഇന്ത്യാ ലിറ്ററസി...

Read More >>
Top Stories










News Roundup






News from Regional Network





https://kozhikode.truevisionnews.com/- //Truevisionall