---
title: " ആശ്രിത ചാരിറ്റബിൾ ട്രസ്റ്റ് ഒമ്പതാം വാർഷികാഘോഷം: സാമൂതിരി ഉണ്ണി രാജ മാധ്യമ പുരസ്കാരം വിതരണം ചെയ്തു"
english_title: "samoothiri Unni Raja Media Awards presented"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/297813/samoothiri-unni-raja-media-awards-presented"
published_at: "2025-06-22T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68580a02ca9e1_award.jpg"
keywords: []
---

#  ആശ്രിത ചാരിറ്റബിൾ ട്രസ്റ്റ് ഒമ്പതാം വാർഷികാഘോഷം: സാമൂതിരി ഉണ്ണി രാജ മാധ്യമ പുരസ്കാരം വിതരണം ചെയ്തു

> **Lead Summary:** **കോഴിക്കോട് : ** നീതി ആയോഗിന് കീഴിൽ രജിസ്റ്റർ ചെയ്ത് ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായ ആശ്രിത ചാരിറ്റബിൾ ട്രസ്റ്റ് ഒമ്പതാം വാർഷികം ആഘോഷിച്ചു. തളി സാമൂതിരി ഹാളിൽ നടന്ന ചടങ്ങ് എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട് : ** നീതി ആയോഗിന് കീഴിൽ രജിസ്റ്റർ ചെയ്ത് ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായ ആശ്രിത ചാരിറ്റബിൾ ട്രസ്റ്റ് ഒമ്പതാം വാർഷികം ആഘോഷിച്ചു. തളി സാമൂതിരി ഹാളിൽ നടന്ന ചടങ്ങ് എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു.

മനസ് കൊടുത്ത് ജീവ കാരുണ്യ പ്രവർത്തനം എക്കാലവും നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആശ്രിതയുടെ പ്രവർത്തനം അത്തരത്തിലുള്ളതാണെന്നും എം പി കൂട്ടിച്ചേർത്തു. ആശ്രിത ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് റാണി ശിവദാസ് അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ ടി റിനീഷ് മുഖ്യാതിഥിയായി.

ചടങ്ങിൽ സാമൂതിരി ഉണ്ണി രാജ മാധ്യമ പുരസ്കാരം രമേഷ് കോട്ടൂളി ( ദീപിക ) , അജീഷ് അത്തോളി ( ജീവൻ ടി വി ) , സനോജ് കുമാർ ബേപ്പൂർ ( മീഡിയ വൺ), എസ് പാർവതി ( മനോരമ ന്യൂസ്) സോനു വെള്ളിമാട് കുന്ന് ( പി ടി ഐ ) , ജോൺസൺ കെ ജോർജ് ( കോഴിക്കോട് വിഷൻ ) എന്നിവർ എം പി യിൽ നിന്നും ഏറ്റുവാങ്ങി.

ജീവ കാരുണ്യ പ്രവർത്തകരായ ജയരാജൻ അനുഗ്രഹ , സജീവൻ വളപ്പിൽ എന്നിവരെ ആദരിച്ചു. പഠനോപകരണങ്ങളും  വീൽ ചെയറും വിതരണം ചെയ്തു .  കോർപ്പറേഷൻ കൗൺസിലർ കെ റീജ,  മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ  പി അനിൽ , രാംദാസ് വേങ്ങേരി ,പി .പ്രത്യൂഷ് ബീന പി നായർ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: ജീവ കാരുണ്യ സംഘടന ആശ്രിത ചാരിറ്റബിൾ ട്രസ്റ്റ് ഒമ്പതാം വാർഷികാഘോഷം

തളി സാമൂതിരി ഹാളിൽ എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യുന്നു.

സമീപം കൗൺസിലർമാരായ

ടി റിനീഷ് ,കെ റീജ,

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ

പി അനിൽ , രാംദാസ് വേങ്ങേരി ,പി .പ്രത്യൂഷ് , ബീന പി നായർ

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/297813/samoothiri-unni-raja-media-awards-presented)