---
title: "#cannabis | പാ​ള​യം ബ​സ് സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ൽ​പ​ന; ക​ഞ്ചാ​വ് സ​ഹി​തം യുവാവ് അറസ്റ്റിൽ"
english_title: "#sales #Palayam #busstand #youngman #arrested #cannabis"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/244248/sales-palayam-busstand-youngman-arrested-cannabis"
published_at: "2024-10-21T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6716786f1dcbf_ds.jpg"
keywords: []
---

# #cannabis | പാ​ള​യം ബ​സ് സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ൽ​പ​ന; ക​ഞ്ചാ​വ് സ​ഹി​തം യുവാവ് അറസ്റ്റിൽ

> **Lead Summary:** **കോ​ഴി​ക്കോ​ട്: [** പാ​ള​യം ബ​സ് സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ൾ പി​ടി​യി​ൽ. ക​ക്കോ​ടി സ്വ​ദേ​ശി ചെ​റു​കു​ളം ക​ള്ളി​കാ​ട​ത്തി​ൽ പി.​എം. ജം​ഷീ​റി​നെ​യാ​ണ് ക​ഞ്ചാ​വ് സ​ഹി​തം അ​റ​സ്റ്റ് ചെ​യ്ത​ത്.**

## Article Content

**കോ​ഴി​ക്കോ​ട്: [** പാ​ള​യം ബ​സ് സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ൾ പി​ടി​യി​ൽ. ക​ക്കോ​ടി സ്വ​ദേ​ശി ചെ​റു​കു​ളം ക​ള്ളി​കാ​ട​ത്തി​ൽ പി.​എം. ജം​ഷീ​റി​നെ​യാ​ണ് ക​ഞ്ചാ​വ് സ​ഹി​തം അ​റ​സ്റ്റ് ചെ​യ്ത​ത്.**

സി​റ്റി നാ​ർ​ക്കോ​ട്ടി​ക്ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ കെ.​എ. ബോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡ​ൻ​സാ​ഫും ക​സ​ബ എ​സ്.​ഐ ജ​ഗ് മോ​ഹ​ൻ ദ​ത്ത​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​സ​ബ പൊ​ലീ​സും ചേ​ർ​ന്നാ​ണ് 55 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പാ​ള​യം സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ട് ക​ഞ്ചാ​വ് ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി 300, 500 രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്.

ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ 4,680 രൂ​പ​യും ഇ​യാ​ളി​ൽ​നി​ന്ന് ​പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ഡ​ൻ​സാ​ഫ് എ​സ്.​ഐ മ​നോ​ജ് എ​ട​യേ​ട​ത്ത്, അ​നീ​ഷ് മു​സേ​ൻ​വീ​ട്, സു​നോ​ജ് കാ​ര​യി​ൽ, ക​സ​ബ സ്റ്റേ​ഷ​നി​ലെ സു​നി​ൽ​കു​മാ​ർ, ജി​തേ​ന്ദ്ര​ൻ, സ​ക്ക​റി​യ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ക​ഞ്ചാ​വ് വി​ൽ​പ​ന സി​ഗ​ര​റ്റ് കൂ​ടി​ൽ ഒ​ളി​പ്പി​ച്ച്
**

ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​തി​നാ​യി പാ​ള​യം ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന യു​വാ​ക്ക​ളി​ൽ​നി​ന്നും വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും പ​ണം വാ​ങ്ങി​യ​ശേ​ഷം ഉ​പേ​ക്ഷി​ച്ച നി​ല​യി​ലു​ള്ള സി​ഗ​ര​റ്റ് കൂ​ട് കാ​ണി​ച്ച് സാ​ധ​നം അ​തി​ലു​ണ്ടെ​ന്ന് പ​റ​യു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി.

പൊ​ലീ​സ് പി​ടി​കൂ​ടാ​തി​രി​ക്കാ​ൻ ക​ഞ്ചാ​വ് കൈ​യി​ൽ സൂ​ക്ഷി​ക്കാ​തെ ഈ ​രീ​തി​യി​ലാ​ണ് ഇ​യാ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്.

ല​ഹ​രി​ക്കെ​തി​രെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് നാ​ർ​ക്കോ​ടി​ക്ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ കെ.​എ. ബോ​സ് പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/244248/sales-palayam-busstand-youngman-arrested-cannabis)