---
title: "#TVasudevanNamboothiri | 'ഇല്ലത്തെ പാലകുറമ്പ ദേവിയുടെയും മാങ്കാവ് തൃശാല ഭഗവതിയുടെയും അനുഗ്രഹം' - മാളികപ്പുറം മേൽശാന്തിയായി ടി വാസുദേവൻ നമ്പൂതിരിയുടെ ആദ്യ പ്രതികരണം"
english_title: "#Blessings #Goddess #PalakurambaDevi #MangavTrishalaBhagavathy #First #Reaction #TVasudevanNamboothiri #MalikappuramMelshanti"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/243162/blessings-goddess-palakurambadevi-mangavtrishalabhagavathy-first-reaction-tvasudevannamboothiri-malikappurammelshanti"
published_at: "2024-10-17T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67109f9dce750_ggdd.jpg"
keywords: []
---

# #TVasudevanNamboothiri | 'ഇല്ലത്തെ പാലകുറമ്പ ദേവിയുടെയും മാങ്കാവ് തൃശാല ഭഗവതിയുടെയും അനുഗ്രഹം' - മാളികപ്പുറം മേൽശാന്തിയായി ടി വാസുദേവൻ നമ്പൂതിരിയുടെ ആദ്യ പ്രതികരണം

> **Lead Summary:** **കോഴിക്കോട് : [** ഇല്ലത്തെ പാലകുറമ്പ ദേവിയുടെയും മാങ്കാവ് തൃശാല ഭഗവതിയുടെയും അനുഗ്രഹം - നിയുക്ത മാളികപ്പുറം മേൽശാന്തിയായി നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടാതായി വിവരം ലഭിച്ച ശേഷം ഒളവണ്ണ സ്വദേശി ടി വാസുദേവൻ നമ്പൂതിരിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.

## Article Content

**കോഴിക്കോട് : [** ഇല്ലത്തെ പാലകുറമ്പ ദേവിയുടെയും മാങ്കാവ് തൃശാല ഭഗവതിയുടെയും അനുഗ്രഹം - നിയുക്ത മാളികപ്പുറം മേൽശാന്തിയായി നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടാതായി വിവരം ലഭിച്ച ശേഷം ഒളവണ്ണ സ്വദേശി ടി വാസുദേവൻ നമ്പൂതിരിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.

> "ഇന്നത്തെ പൂജ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ , 17 ദിവസമായി തൃശാല ഭഗവതിയെ സേവിക്കുന്നു.

ഇവിടെ ഉണ്ടായിരുന്ന മേൽശാന്തി, ഗുരുവായൂരിലേക്ക് പോയി. പകരം വന്നതാണ്. 12 വർഷമായി ശബരി മലയിൽ അപേക്ഷ നൽകുന്നു.

ഇപ്പോ ദാ ഫോൺ നിർത്താതെ വിളി തുടരുന്നു. ഭഗവതിമാരുടെ അനുഗ്രഹം.

ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല , അയ്യപ്പൻ്റെ ഇച്ഛയാണ് നടക്കുക - ടി വാസുദേവൻ നമ്പൂതിരി പറയുന്നു. പത്താം ക്ലാസ് പഠനത്തിന് ശേഷം കഴിഞ്ഞ 30 വർഷത്തിലേറെയായി പൂജ കർമ്മം ചെയ്യുന്നു. തിരുമംഗലം ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനം ത്തിന്റെയും മകൻ.

ഭാര്യ ശ്രീദേവി (കല്ലാച്ചി ) മക്കൾ - ജയദേവ് ( സൂപ്പർവൈസർ : മൈജി - കസ്റ്റമർ കെയർ ) , ദേവാനന്ദ് ( പ്ലസ് ടു , ഇ എം എസ് ഹയർ സെക്കൻഡറി സ്കൂൾ, പെരുമണ്ണ )

> നവംബർ 16 ന് മാളികപ്പുറം മേൽശാന്തിയായി ചുമതലയേൽക്കും " നാളെയോ മറ്റന്നാളോ ശബരിമല ദർശനത്തിന് പോകും , അയ്യപ്പനോടും മാളികപ്പുറത്തമ്മയോടും നേരിട്ട് നന്ദി പറയണം".

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/243162/blessings-goddess-palakurambadevi-mangavtrishalabhagavathy-first-reaction-tvasudevannamboothiri-malikappurammelshanti)