Oct 15, 2024 07:50 PM

കോഴിക്കോട് : (kozhikode.truevisionnews.com) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മാലിന്യമുക്ത നവകേരളം ക്യാമ്പയിന് എല്ലാ പിന്തുണയും നൽകുമെന്ന് ജില്ലയിലെ റസിഡൻസ് അസോസിയേഷനുകൾ.

പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയറ എസ് കെ പൊറ്റക്കാട് സാംസ്കാരിക കേന്ദ്രത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് അസോസിയേഷൻ ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്.

യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ഗവാസ് ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ എപെക്സ് ബോഡി ജനറൽ സെക്രട്ടറി ബീരാൻ അധ്യക്ഷനായി.

എൽ എസ് ജി ഡി അസിസ്റ്റൻറ് ഡയറക്ടർ പൂജാലാൽ, ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ പി ടി പ്രസാദ്, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ കെ എം ഗൗതമൻ തുടങ്ങിയവർ സംബന്ധിച്ചു.

മാലിന്യ ശേഖരണത്തിന് ഹരിതകർമ്മ സേന അംഗങ്ങൾ വീടുകളിൽ സമയബന്ധിതമായി എത്തുന്നുണ്ടെന്നും കലണ്ടർ പ്രകാരം തന്നെ മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെന്നും തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്ന നിർദേശം റസിഡൻസ് അസോസിയേഷനുകൾ മുന്നോട്ടുവച്ചു.

മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട പ്രസിഡൻറ് അസോസിയേഷനുകൾ നേരിടുന്ന മറ്റ് പ്രശ്നങ്ങളും യോഗത്തിൽ ചർച്ചയായി.

#Garbagefree #NewKerala #Meeting #residenceassociations #held

Next TV

Top Stories










Entertainment News