---
title: "#straydog | കോഴിക്കോട് ഉള്ളേരിയിൽ തെരുവുനായ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു, സംഭവം രാത്രി ഏഴ് മണിയോടെ"
english_title: "#straydog #attack #Ulleri #Kozhikode #Severalpeople #bitten #incident  "
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/244033/straydog-attack-ulleri-kozhikode-severalpeople-bitten-incident"
published_at: "2024-10-20T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67153101773d9_fdh.jpg"
keywords: []
---

# #straydog | കോഴിക്കോട് ഉള്ളേരിയിൽ തെരുവുനായ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു, സംഭവം രാത്രി ഏഴ് മണിയോടെ

> **Lead Summary:** **കോഴിക്കോട് : [ **ഉള്ളിയേരിയിൽ തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. രാത്രി 7 മണിയോടെയാണ് സംഭവം. ഉള്ളിയേരി ടൗണിൽ വെച്ച് തെരുവുനായ ഏഴോളം പേരെയാണ് കടിച്ച് പരിക്കേൽപ്പിച്ചത്.

## Article Content

**കോഴിക്കോട് : [ **ഉള്ളിയേരിയിൽ തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. രാത്രി 7 മണിയോടെയാണ് സംഭവം. ഉള്ളിയേരി ടൗണിൽ വെച്ച് തെരുവുനായ ഏഴോളം പേരെയാണ് കടിച്ച് പരിക്കേൽപ്പിച്ചത്.

തെരുവുനായയുടെ ആക്രമണത്തിൽ ഉള്ളിയേരി സ്വദേശികളായ ഷിജു (40), ബാബു (59) ശുജീഷ് (42) മൊടക്കല്ലൂർ സ്വദേശി പുരുഷോത്തമൻ (53), കോമത്ത്കര സ്വദേശിനി അഷി (30) എന്നിവർക്കാണ് കടിയേറ്റത്.

പരിക്കേറ്റവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

നായയുടെ ആക്രമണത്തിൽ തലയ്ക്ക് കടിയേറ്റ ശുജീഷിനെ 2 കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് തുടർ ചികിത്സയ്ക്കായി കൊണ്ടുപോയി.

ആളുകളുടെ പിറകെ പോയി ചാടിവീണ് കടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പലർക്കും കൈയ്ക്കും വയറിനുമാണ് കടിയേറ്റിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/244033/straydog-attack-ulleri-kozhikode-severalpeople-bitten-incident)