നടുവണ്ണൂർ :(kozhikode.truevisionnews.com) ദീർഘകാല സേവനത്തിനുശേഷം വിരമിച്ച ഉറുദു അധ്യാപകൻ നടുവണ്ണൂരിലെ കാട്ടിൽ പുതിയോട്ടിൽ ഹമീദ് മാസ്റ്ററുടെ വീട്ടിലെത്തി ഉറുദു ക്ലബ് അംഗങ്ങൾ അധ്യാപക ദിനത്തിൽ ആദരവ് അർപ്പിച്ചു.
പ്രധാന അധ്യാപിക ശ്രീജ .ആർ പൊന്നാട അണിയിച്ചു. ശബനം ഉർദു ക്ലബ്ബ് വിദ്യാർത്ഥികളും ഉറുദു അധ്യാപിക കെ. സബിത, ഒ. സുധ എന്നിവർ നേതൃത്വം നല്കി.
ഉപഹാര സമർപ്പണവും നടത്തി.ദീപ. ബി.ആർ ആശംസ അർപ്പിച്ചു.സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജിതേഷ് എസ് സ്വാഗതവും. ക്ലബ് കൺവീനർ മാസിയ മറിയം നന്ദിയും പറഞ്ഞു.
#KoturAUPSchoolShabnam #UrduClub #felicitated #Urduteacher