കോഴിക്കോട്: (kozhikode.truevisionnews.com) കോഴിക്കോട് തിരുവമ്പാടി ബീവറേജസ് ഔട്ട്ലറ്റിൽ മോഷണശ്രമം.
കെട്ടിടത്തിന്റെ പിറക് വശത്തുള്ള ചുവര് തുരന്ന് മോഷ്‌ടാവ് അകത്തുകയറുകയായിരുന്നു. മദ്യക്കുപ്പികൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് ഇപ്പോൾ വ്യക്തമല്ല.
സ്‌റ്റോക്കെടുപ്പ് പൂർത്തിയായാൽ മാത്രമേ മദ്യക്കുപ്പികൾ നഷ്‌ടപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കഴിയൂ.
മോഷണം നടക്കുന്ന സമയത്ത് ഇവിടെ പണം സൂക്ഷിച്ചിരുന്നില്ല. തിരുവമ്പാടി പൊലീസും എക്സൈസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
രണ്ട് വർഷം മുമ്പ് ഇതേ ഔട്ട്ലറ്റിൽ മോഷണ ശ്രമം നടന്നിരുന്നു.
#Attemptedrobbery #Kozhikode #Beverages #outlet #Investigation #started