കോഴിക്കോട് : (kozhikode.truevisionnews.com) വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ മേഖലാകേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തി.
കോഴിക്കോട് സിവിൽ സ്റ്റേഷൻ, വടകര മിനി സിവിൽ സ്‌റ്റേഷൻ, കൊയിലാണ്ടി മിനി സിവിൽ സ്‌റ്റേഷൻ, കുന്നമംഗലം മിനി സിവിൽ സ്‌റ്റേഷൻ എന്നീ കേന്ദ്രങ്ങളിലേക്കായിരുന്നു മാർച്ചും ധർണയും.
കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന മാർച്ചും ധർണയും എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ, ജില്ലാ പ്രസിഡന്റ് എം ദൈത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
വടകര മിനി സിവിൽ സ്റ്റേഷനിൽ നടന്ന മാർച്ചും ധർണയും സംസ്ഥാന കമ്മിറ്റി അംഗം ഇ നന്ദകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടി അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സജിത്കുമാർ എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ നടന്ന മാർച്ചും ധർണയും സംസ്ഥാന കമ്മിറ്റി അംഗം എ പി മധുസൂദനൻ ഉദ്ഘാടനംചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ രാജേഷ് ജില്ലാ വൈസ് പ്രസിഡന്റ് വി വിനീജ എന്നിവർ സംസാരിച്ചു.
കുന്നമംഗലം മിനി സിവിൽ സ്റ്റേഷനിൽ നടന്ന മാർച്ചും ധർണയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എൻ സിന്ധു ഉദ്ഘാടനംചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി സി ഷജീഷ് കുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ ലീനിഷ് എന്നിവർ സംസാരിച്ചു.
കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക,നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക,
സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ അണിനിരക്കുക, ക്ഷാമബത്ത–- ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം.
#Regional #march #dharna #stateemployees