#theft | കോഴിക്കോട് വീട്ടമ്മയ്ക്ക് നേരെ കത്തികാണിച്ച് ഭീഷണി; അഞ്ച് പവൻ മാല കവർന്നു

#theft | കോഴിക്കോട് വീട്ടമ്മയ്ക്ക് നേരെ കത്തികാണിച്ച് ഭീഷണി; അഞ്ച് പവൻ മാല കവർന്നു
Aug 27, 2024 03:14 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) കോഴിക്കോട് വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണമാല കവർന്നു. ഒളവണ്ണയിലാണ് സംഭവം.

ചന്ദ്രശേഖരൻ നായരുടെ ഭാര്യ വിജയകുമാരിയുടെ കഴുത്തിൽ അണിഞ്ഞ അഞ്ച് പവന്‍റെ സ്വർണ മാലയാണ് കവർന്നത്. ഇന്ന് പുലർച്ചെ 5:50-ഓടെയാണ് മോഷണം.

കവർച്ച നടക്കുന്ന സമയം വീട്ടിൽ വിജയകുമാരി മാത്രമാണ് ഉണ്ടായിരുന്നത്. ഭർത്താവ് ചന്ദ്രശേഖരൻ വളർത്തുനായയുമായി പുറത്തേക്ക് പോയതായിരുന്നു.

ഈ സമയം വീട്ടിലെത്തിയ മോഷ്‌ടാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇവരുടെ കഴുത്തിലുള്ള അഞ്ചുപവന്‍റെ സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു.

നിലവിളി കേട്ട് വീട്ടിലെത്തിയ ഭർത്താവ് മോഷ്‌ടാവിനെ തടയാനുള്ള ശ്രമം നടത്തിയപ്പോൾ കത്തി വീശി.

ഇതോടെ വിജയകുമാരിയുടെയും ഭർത്താവ് ചന്ദ്രശേഖരൻ നായരുടെയും കൈവിരലുകൾക്കും കൈക്കും സാരമായി മുറിവേൽക്കുകയും ചെയ്‌തു.

റെയിൻ കോട്ടും മാസ്‌കും ധരിച്ചാണ് മോഷ്‌ടാവ് വീട്ടിൽഎത്തിയത് എന്നാണ് വിജയകുമാരി പറയുന്നത്.

#Kozhikode #housewife #threatened #knife #Five #Pawan #necklaces #stolen

Next TV

Related Stories
മില്‍മ ഉത്പ്പന്നങ്ങളുമായി 'മിലി കാര്‍ട്ട്'; ഇനി കൈയെത്തും ദൂരത്ത്

Jul 10, 2025 06:51 PM

മില്‍മ ഉത്പ്പന്നങ്ങളുമായി 'മിലി കാര്‍ട്ട്'; ഇനി കൈയെത്തും ദൂരത്ത്

മില്‍മ ഉത്പ്പന്നങ്ങളുമായി മിലി കാര്‍ട്ട് ഇനി കൈയ്യെത്തും ദൂരത്ത്, പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമോബൈല്‍സ് ലിമിറ്റഡ് മില്‍മക്കായി പ്രത്യേകം...

Read More >>
ലോകപ്രശസ്ത ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ കൊയിലാണ്ടി സ്വദേശിനിയുടെ പ്രബന്ധം

Jul 10, 2025 05:02 PM

ലോകപ്രശസ്ത ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ കൊയിലാണ്ടി സ്വദേശിനിയുടെ പ്രബന്ധം

കൊയിലാണ്ടി സ്വദേശിനിയുടെ ഗവേഷണപ്രബന്ധം ലോകപ്രശസ്തമായ നേച്ചര്‍ ജേര്‍ണലില്‍....

Read More >>
നാളികേര കർഷകർക്കായി; വളം വിതരണം ഉദ്ഘാടനം ചെയ്തു

Jul 9, 2025 12:37 PM

നാളികേര കർഷകർക്കായി; വളം വിതരണം ഉദ്ഘാടനം ചെയ്തു

നാളികേര കർഷകർക്കുള്ള വളം വിതരണം സ്ലിപ്പ് കൊടുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് ഉദ്ഘാടനം...

Read More >>
ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

Jul 7, 2025 10:08 PM

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ്...

Read More >>
രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

Jul 5, 2025 05:48 PM

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ...

Read More >>
Top Stories

News Roundup

GCC News

https://kozhikode.truevisionnews.com/- //Truevisionall