#Heavyrain | കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

#Heavyrain | കനത്ത മഴ: കോഴിക്കോട്  ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Jul 16, 2024 06:11 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചത്.

അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം വയനാട് ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെന്ററുകൾക്കും അങ്കണവാടികൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു.

എം.ആർ.എസ് സ്കൂളുകൾക്ക് അവധി ബാധകമല്ലെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. കനത്ത മഴ കോട്ടയം അടക്കം ജില്ലകളിലും തുടരുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം കോട്ടയം ജില്ലയിൽ നിരോധിച്ചിട്ടുണ്ട്.

മഴയും, കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനമാണ് ഈ മാസം 18 വരെ നിരോധിച്ചത്.

ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് നിരോധിച്ചത്. ഈരാറ്റുപേട്ട - വാഗമൺ റോഡിൽ രാത്രികാല യാത്രക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


#Holiday #educational #institutions #Kozhikode #district

Next TV

Related Stories
കോഴിക്കോട് നഗരത്തിൽ നാളെ കുടിവെള്ള വിതരണം മുടങ്ങും

Jul 30, 2025 11:28 PM

കോഴിക്കോട് നഗരത്തിൽ നാളെ കുടിവെള്ള വിതരണം മുടങ്ങും

കോഴിക്കോട് നഗരത്തിൽ നാളെ കുടിവെള്ള വിതരണം...

Read More >>
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് അപലപനീയം - യൂത്ത് ഫ്രണ്ട് (ജേക്കബ്)

Jul 30, 2025 09:33 PM

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് അപലപനീയം - യൂത്ത് ഫ്രണ്ട് (ജേക്കബ്)

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് അപലപനീയം - യൂത്ത് ഫ്രണ്ട്...

Read More >>
കാര്‍ഷിക മേഖലയ്ക്കായി; സംരംഭകർഷകർക്ക് കുടുംബശ്രീ കെ ടാപ്

Jul 29, 2025 08:17 PM

കാര്‍ഷിക മേഖലയ്ക്കായി; സംരംഭകർഷകർക്ക് കുടുംബശ്രീ കെ ടാപ്

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേഖലയിലെ സംരംഭങ്ങളെ മികവുറ്റതാക്കാനുള്ള കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം...

Read More >>
ടെഫ ഫുട്ബോൾ ടൂർണ്ണമെൻ്റ്: ടർഫ് മാസ്റ്റേഴ്സ്, കീപ്പ്സെക്ക് ചാമ്പ്യന്മാർ

Jul 28, 2025 08:53 PM

ടെഫ ഫുട്ബോൾ ടൂർണ്ണമെൻ്റ്: ടർഫ് മാസ്റ്റേഴ്സ്, കീപ്പ്സെക്ക് ചാമ്പ്യന്മാർ

തെക്കേപ്പുറം പ്രവാസി ഫുട്ബോൾ അസോസിയേഷൻ സീസൺ 11 എലിസ്റ്റോ ടെഫ ടൂർണമെന്റിലെ യങ്സ്റ്റേഴ്സ് വിഭാഗത്തിൽ ടീം ടർഫ് മാസ്റ്റേഴ്സും മാസ്റ്റേഴ്സ്...

Read More >>
'ഉല്ലാസ്' ന്യൂ ഇന്ത്യാ ലിറ്ററസി പദ്ധതി; വളണ്ടിയര്‍മാര്‍ക്ക് പരിശീലനം

Jul 28, 2025 01:34 PM

'ഉല്ലാസ്' ന്യൂ ഇന്ത്യാ ലിറ്ററസി പദ്ധതി; വളണ്ടിയര്‍മാര്‍ക്ക് പരിശീലനം

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ 'ഉല്ലാസ്' ന്യൂ ഇന്ത്യാ ലിറ്ററസി...

Read More >>
Top Stories










News Roundup






Entertainment News





https://kozhikode.truevisionnews.com/- //Truevisionall