കോഴിക്കോട്: (newskozhikode.in) ഞെളിയന്‍പറമ്പ് മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ മാലിന്യ കൂമ്പാരത്തിന് തീപ്പിടിച്ചു.
ശനിയാഴ്ച രാവിലെ 8.30-ഓടെയാണ് സംഭവം. മാലിന്യകൂമ്പാരത്തില്‍നിന്ന് പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു.
മീഞ്ചന്തയില്‍നിന്നുള്ള അഗ്നിരക്ഷാസേനയും സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
കുറച്ചുദിവസങ്ങളായി മാലിന്യകൂമ്പാരത്തില്‍നിന്നും പുക ഉയരുന്നത് സ്ഥിരം കാഴ്ചയാണ്. ശനിയാഴ്ച രാവിലെ മാലിന്യത്തില്‍നിന്ന് വലിയതോതില്‍ തീയും പുകയും ഉയരുകയുമായിരുന്നു.
#Garbage #dump #caught #fire #Njelianparam #Kozhikode #Attempt #extinguish #continues