#RaviVarmaTampuran | പത്രപ്രവർത്തകർ സത്യം പറയാൻ കരുത്തുനേടണം : രവിവര്‍മ്മ തമ്പുരാന്‍

#RaviVarmaTampuran | പത്രപ്രവർത്തകർ സത്യം പറയാൻ കരുത്തുനേടണം : രവിവര്‍മ്മ തമ്പുരാന്‍
Jul 1, 2024 11:18 PM | By Susmitha Surendran

 കോഴിക്കോട്: (kozhikode.truevisionnews.com)  സത്യം പറയാന്‍ ശ്രമിക്കുന്നവര്‍ ചോദ്യം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുന്നുവെന്ന് നോവലിസ്റ്റും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററുമായ രവിവര്‍മ്മ തമ്പുരാന്‍.

വിശ്വസംവാദ കേന്ദ്രം ദേവര്‍ഷി നാരദജയന്തിയോടനുബന്ധിച്ച് നടത്തിയ പി.വി.കെ നെടുങ്ങാടി മാധ്യമഅവാര്‍ഡ് ദാനവും അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.


സത്യം ഭാരമുള്ളതാണ്. അത് എടുക്കാന്‍ ശക്തിയുണ്ടാകണം. പലരും സത്യം പറയാന്‍ ശ്രമിച്ച് പരാജയപ്പെട്ടുകയോ തളര്‍ന്നു പോകുകയോ ചെയ്യുന്നു.

സത്യം പറയുവാന്‍ ത്രാണിയുണ്ടാവണമെന്ന പന്തളം കേരള വര്‍മ്മയുടെ കവിത പാഠപുസ്തകങ്ങളില്‍ ഇന്ന് പഠിപ്പിക്കുന്നില്ല. അന്വേഷിച്ച് സത്യം കണ്ടെത്തി അതിന്റെ പൊരുള്‍ വ്യാഖ്യാനിച്ച് ജനങ്ങളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകുകയാണ് പത്രപ്രവര്‍ത്തകരുടെ ധര്‍മ്മം.

ഓരോ പത്രപ്രവര്‍ത്തകനും പാലും വെളളവും ചേര്‍ന്നതില്‍ നിന്നു പാല്‍ വേര്‍തിരിച്ചെടുക്കുന്ന പക്ഷിയായ ഹംസങ്ങളില്‍ ശ്രേഷ്ഠമായ പരമഹംസമാകണം.

തെറ്റും ശരിയും വേര്‍തിരിച്ച് ശരിയെ കണ്ടെത്തുന്നവനാവണം പത്രപ്രവര്‍ത്തകന്‍. എന്നാല്‍ ചുരുക്കം ആളുകള്‍ക്ക് മാത്രമെ അതിന് സാധിക്കുന്നുള്ളൂ.

ദേവര്‍ഷി നാരദന്‍ സത്യസന്ധമായി പത്രപ്രവര്‍ത്തനം നടത്തി. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച ജനങ്ങളുടെ പത്രപ്രവര്‍ത്തകനായിരുന്നു പി.വി.കെ.നെടുങ്ങാടിയെന്നും അദ്ദേഹം പറഞ്ഞു.

ജന്‍മഭൂമി ന്യൂസ് എഡിറ്റര്‍ എം. സതീശന്‍ നാരദജയന്തി സന്ദേശം നല്‍കി. ഭാവനയുടെ വേലിയേറ്റകാലത്ത് സത്യത്തെ മുറുകെ പിടിച്ച മാര്‍ഗദര്‍ശിയായിരുന്നു പിവികെ നെടുങ്ങാടി.

അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം സമര്‍പ്പിക്കുന്നത് നാരദ ജയന്തിയിലാണ്. തമ്മില്‍ തല്ലുണ്ടാക്കുന്നവന്‍ എന്നാണ് നാരദമഹര്‍ഷിയെക്കുറിച്ച് പ്രഖ്യാപിത മാധ്യമപ്രവര്‍ത്തകരുടെ വ്യാഖ്യാനം.

പുതിയ കാലത്തെ പത്രപ്രവര്‍ത്തനത്തിന്റെ ഒരു സ്വഭാവം അനുസരിച്ച് നാരദനെക്കുറിച്ച് പറഞ്ഞു കേട്ടത് ശരിയാണെന്ന് തോന്നും. എന്നാല്‍ നാരദന്‍ ഹിതം പറഞ്ഞയാളാണെന്നും നാരദന് കടന്നു ചെല്ലാന്‍ പറ്റാത്ത ഇടമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരെയും ഭയക്കാതെ ആരും ഭയഭക്തി ബഹുമാനത്തോടെ കാണുന്ന നാരദന്‍ ലോകഹിതം പറഞ്ഞ സര്‍വ്വഭൂത ഹിതേശ്വരനാമെന്നും എം.സതീശന്‍ പറഞ്ഞു. പി വി കെ നെടുങ്ങാടി സ്മാരക അവാർഡ് ജനം ടിവി തൃശ്ശൂർ ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടർ എം. മനോജിന് രവിവർമ്മ തമ്പുരാൻ സമ്മാനിച്ചു.

മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എം.ബാലഗോപാല്‍, സി.എം. കൃഷ്ണപ്പണിക്കര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കറ്റ് അംഗം എ.കെ. അനുരാജ് എന്നിവരെ ആദരിച്ചു.

വിവിധ മേഖലയില്‍ അവാര്‍ഡ് നേടിയ മാധ്യമപ്രവര്‍ത്തകരായ, മാതൃഭൂമി ഡോട്ട് കോം സീനിയര്‍ കണ്ടന്റ് റൈറ്റര്‍ എന്‍.ടി.സഞ്ജയ് ദാസ്, കേരള കൗമുദി ഫോട്ടോഗ്രാഫര്‍ സി. അരുണ്‍ കുമാര്‍, സുപ്രഭാതം ന്യൂസ് ഫോട്ടോഗ്രാഫര്‍ നിധീഷ് കൃഷ്ണന്‍, ഗൃഹലക്ഷ്മി സബ്എഡിറ്റര്‍ സൂരജ് സുകുമാരന്‍, ദീപിക ഫോട്ടോഗ്രഫര്‍ രമേഷ് കോട്ടൂളി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

ഹരീഷ് കടയപ്രത്ത് അധ്യക്ഷനായി. കെ.എം അരുണ്‍, എ.എന്‍.അഭിലാഷ് സംസാരിച്ചു.

#Journalists #should #be #empowered #tell #truth #RaviVarmaTampuran

Next TV

Related Stories
#python | ജോലി കഴിഞ്ഞ് വരുമ്പോള്‍ രാത്രി വീട്ടില്‍ കണ്ടത് ഭീമന്‍ പെരുമ്പാമ്പ്; പിടികൂടി വനം വകുപ്പിന് കൈമാറി

Jul 3, 2024 11:04 PM

#python | ജോലി കഴിഞ്ഞ് വരുമ്പോള്‍ രാത്രി വീട്ടില്‍ കണ്ടത് ഭീമന്‍ പെരുമ്പാമ്പ്; പിടികൂടി വനം വകുപ്പിന് കൈമാറി

ഉടനെ മറ്റുള്ളവരെ വിവരം അറിയിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്‌നേക്ക് റസ്‌ക്യൂവര്‍ ബാബു എള്ളങ്ങല്‍...

Read More >>
#InfectiousDiseases | കൂടരഞ്ഞിയിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത നിർദേശം; ഡെങ്കി, മഞ്ഞപ്പിത്ത വ്യാപന സാധ്യത

Jul 3, 2024 02:16 PM

#InfectiousDiseases | കൂടരഞ്ഞിയിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത നിർദേശം; ഡെങ്കി, മഞ്ഞപ്പിത്ത വ്യാപന സാധ്യത

വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ഉ​റ​വി​ട ന​ശീ​ക​ര​ണം, കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്ക​ൽ, ഫോ​ഗി​ങ് എ​ന്നി​വ ന​ട​ത്തി. വാ​ർ​ഡ് ത​ല...

Read More >>
#SeaAttack | ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക; നാളെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത

Jul 2, 2024 09:10 PM

#SeaAttack | ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക; നാളെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തിരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കാൻ...

Read More >>
#beachhospital | അടിസ്ഥാന സൗകര്യമൊരുക്കാതെ ഒ.പി കൗണ്ടർ; മഴനനഞ്ഞ്, ചളിക്കുളത്തിൽ വരിനിന്ന് രോഗികൾ

Jul 2, 2024 08:56 PM

#beachhospital | അടിസ്ഥാന സൗകര്യമൊരുക്കാതെ ഒ.പി കൗണ്ടർ; മഴനനഞ്ഞ്, ചളിക്കുളത്തിൽ വരിനിന്ന് രോഗികൾ

ഇ​തി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. രാ​വി​ലെ 7.30 മു​ത​ലാ​ണ് ഒ.​പി ടി​ക്ക​റ്റ് ന​ൽ​കു​ക. ഇ​തി​ന്...

Read More >>
#literatureworkshop | പറഞ്ഞു പറഞ്ഞ് കഥയുണ്ടാക്കി കുട്ടികളുടെ സാഹിത്യ ശിൽപ്പശാല

Jul 2, 2024 08:50 PM

#literatureworkshop | പറഞ്ഞു പറഞ്ഞ് കഥയുണ്ടാക്കി കുട്ടികളുടെ സാഹിത്യ ശിൽപ്പശാല

യോഗത്തിൽ പി.ടി.എ പ്രസിഡന്റ് പി. സുമേഷ് അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് എം.വി. മേരി, കെ.എസ്. പ്രജിത, പി.എൻ.ഉണ്ണികൃഷ്ണൻ എന്നിവർ...

Read More >>
#arrest | കാ​റി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 52 കി​ലോ ക​ഞ്ചാ​വുമായി യുവാവ് പിടിയിൽ

Jul 2, 2024 08:42 PM

#arrest | കാ​റി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 52 കി​ലോ ക​ഞ്ചാ​വുമായി യുവാവ് പിടിയിൽ

വീ​ട് ക​ണ്ടെ​ത്തി​യ പൊ​ലീ​സ് സം​ഘം അ​യ​ല്‍വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം വ​ക​വെ​ക്കാ​തെ...

Read More >>
Top Stories










News Roundup