---
title: "#arrest | കാ​റി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 52 കി​ലോ ക​ഞ്ചാ​വുമായി യുവാവ് പിടിയിൽ "
english_title: "#Youth #arrested #ganja #hidden #car"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/216848/youth-arrested-ganja-hidden-car"
published_at: "2024-07-02T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684193d7720f_HHH.jpg"
keywords: []
---

# #arrest | കാ​റി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 52 കി​ലോ ക​ഞ്ചാ​വുമായി യുവാവ് പിടിയിൽ 

> **Lead Summary:** **കോ​ഴി​ക്കോ​ട്: [ **കാ​റി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 52 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ൽ പ്ര​തി​യെ മ​ഹാ​രാ​ഷ്ട്ര താ​ണെ ജി​ല്ല​യി​ല്‍നി​ന്ന് കേ​ര​ള പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി.

## Article Content

**കോ​ഴി​ക്കോ​ട്: [ **കാ​റി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 52 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ൽ പ്ര​തി​യെ മ​ഹാ​രാ​ഷ്ട്ര താ​ണെ ജി​ല്ല​യി​ല്‍നി​ന്ന് കേ​ര​ള പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി.

ന​ട​ക്കാ​വ് വൈ.​എം.​സി.​എ ക്രോ​സ് റോ​ഡി​ൽ​നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ൽ ക​ല്യാ​ണ്‍ സ​മ​ര്‍ത​ക് ന​ഗ​ര്‍ സ്വ​ദേ​ശി ര​വി വ​സ​ന്ത് ജൈ​സ്വാ​ള്‍ (35) ആ​ണ് പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ക്കാ​വ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ ര​മേ​ശി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘം താ​ണ​യി​ല്‍ എ​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

താ​ണ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് പ്ര​തി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

വീ​ട് ക​ണ്ടെ​ത്തി​യ പൊ​ലീ​സ് സം​ഘം അ​യ​ല്‍വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം വ​ക​വെ​ക്കാ​തെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ക​ല്യാ​ണ്‍ ജെ.​എ​ഫ്.​സി.​എം ഒ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ന​ട​ക്കാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. പ്ര​തി​യെ ചൊ​വ്വാ​ഴ്ച വ​ട​ക​ര എ​ന്‍.​ഡി.​പി.​എ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/216848/youth-arrested-ganja-hidden-car)