---
title: "#ProjectTechnical | പ്രൊജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് അഭിമുഖം രണ്ടിന് "
english_title: "#Project #Technical #Support #Interview #2nd"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/216113/project-technical-support-interview-2nd"
published_at: "2024-06-29T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66803a3e5ce50_interview.jpg"
keywords: []
---

# #ProjectTechnical | പ്രൊജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് അഭിമുഖം രണ്ടിന് 

> **Lead Summary:** **കോഴിക്കോട്: ** ഐസിഎംആര്‍- നാഷണല്‍ പ്രഗ്നന്‍സി ആന്റ് കാര്‍ഡിയാക് ഡിസീസ് ഓഫ് ഇന്ത്യന്‍ സ്റ്റഡിയുടെ ഭാഗമായി നടക്കുന്ന പ്രൊജക്ടിന്റെ പ്രൊജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് (ഒരു ഒഴിവ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**കോഴിക്കോട്: ** ഐസിഎംആര്‍- നാഷണല്‍ പ്രഗ്നന്‍സി ആന്റ് കാര്‍ഡിയാക് ഡിസീസ് ഓഫ് ഇന്ത്യന്‍ സ്റ്റഡിയുടെ ഭാഗമായി നടക്കുന്ന പ്രൊജക്ടിന്റെ പ്രൊജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് (ഒരു ഒഴിവ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒരു വര്‍ഷകാലയളവിലേക്കാണ് നിയമനം.

* യോഗ്യത:* അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് പബ്ലിക് ഹെല്‍ത്ത്/സോഷ്യല്‍ സയന്‍സ്/ലൈഫ് സയന്‍സ്/ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദം, ഇംഗ്ലീഷ് എഴുതാനും വായിക്കാനും ആശയവിനിമയത്തിലും ടൈപ്പിംഗിലുമുള്ള കഴിവ്, മൈക്രോസോഫ്റ്റ് എക്‌സല്‍, വേര്‍ഡ്, പവര്‍പോയിന്റ് എന്നിവ ഉപയോഗിക്കാനുള്ള കഴിവ, പ്രാദേശിക ഭാഷയില്‍ എഴുതാനും വായിക്കാനും ആശയവിനിമയത്തിലുമുള്ള കഴിവ്.

* അഭിലഷണീയ യോഗ്യത: *വിവര ശേഖരണം, വിവര വിശകലനം, വിവര നിരീക്ഷണം തുടങ്ങിയവയിലെ പ്രവൃത്തിപരിചയം.

വേതനം, പ്രതിമാസം 18000 രൂപ. പ്രായപരിധി - 18-36. (അര്‍ഹതയുളളവര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും). കൂടിക്കാഴ്ചക്കായി വയസ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഓഫീസില്‍ ജൂലൈ രണ്ടിന് രാവിലെ 10:30 മണിക്ക് എത്തണം. ഫോണ്‍: **0495-2350216, 2350200.**

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/216113/project-technical-support-interview-2nd)