#PVKNedungadiMemorialMediaAward | പിവികെ നെടുങ്ങാടി സ്മാരക മാധ്യമ അവാർഡ് ജനം ടി വി റിപ്പോർട്ടർ എം. മനോജിന്

#PVKNedungadiMemorialMediaAward | പിവികെ നെടുങ്ങാടി സ്മാരക മാധ്യമ അവാർഡ് ജനം ടി വി റിപ്പോർട്ടർ എം. മനോജിന്
Jun 28, 2024 09:26 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) യശ്ശശരീരനായ പ്രമുഖ പത്രപ്രവർത്തകൻ പിവികെ നെടുങ്ങാടിയുടെ സ്മരണാർത്ഥം വിശ്വ സംവാദ കേന്ദ്രം - കോഴിക്കോട് നൽകുന്ന യുവ മാധ്യമപ്രവർത്തകർക്കുള്ള അവാർഡിന് ജനം ടി.വി തൃശ്ശൂർ ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടർ എം. മനോജ് അർഹനായി.

വന്യമൃഗ ശല്യത്തെ ആസ്പദമാക്കി ജനം ടി.വി യിൽ മനോജ് ചെയ്ത സ്റ്റോറിയാണ് അവാർഡിന് അർഹത നേടിയത്.

Rs.11111രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

പ്രമുഖ മാധ്യമപ്രവർത്തകരായ ഹരീഷ് കടയപ്രത്ത്, അനു നാരായണൻ,വിനോദ് കുമാർ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

ജൂലായ് 1 ന് (തിങ്കൾ) രാവിലെ 10.30 ന് ചാലപ്പുറം കേസരി ഭവനിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ നോവലിസ്റ്റും മലയാള മനോരമ സീനിയർ അസി. എഡിറ്ററുമായ രവിവർമ്മ തമ്പുരാൻ അവാർഡ് സമ്മാനിക്കും.

മാതൃഭൂമി മുൻ ഡപ്യൂട്ടി എഡിറ്റർ തറമ്മിൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. ജന്മഭൂമി ന്യൂസ് എഡിറ്ററും എഴുത്തുകാരനുമായ എം. സതീശൻ പ്രഭാഷണം നടത്തും.

മുതിർന്ന മാധ്യമപ്രവർത്തകരായ എം.ബാലഗോപാൽ, സി.എം കൃഷ്ണ പണിക്കർ എന്നിവരെ ആദരിക്കും.

കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (മാസ് കോം) ഡയറക്ടർ എ. കെ അനുരാജ്, വ്യത്യസ്ത മേഖലകളിൽ അവാർഡ് ലഭിച്ച മാധ്യമപ്രവർത്തകർ എന്നിവരെ ചടങ്ങിൽ അനുമോദിക്കും.

#PVKNedungadiMemorialMediaAward #Janam #TV #Reporter #MManoj

Next TV

Related Stories
#RaviVarmaTampuran | പത്രപ്രവർത്തകർ സത്യം പറയാൻ കരുത്തുനേടണം : രവിവര്‍മ്മ തമ്പുരാന്‍

Jul 1, 2024 11:18 PM

#RaviVarmaTampuran | പത്രപ്രവർത്തകർ സത്യം പറയാൻ കരുത്തുനേടണം : രവിവര്‍മ്മ തമ്പുരാന്‍

ഓരോ പത്രപ്രവര്‍ത്തകനും പാലും വെളളവും ചേര്‍ന്നതില്‍ നിന്നു പാല്‍ വേര്‍തിരിച്ചെടുക്കുന്ന പക്ഷിയായ ഹംസങ്ങളില്‍ ശ്രേഷ്ഠമായ...

Read More >>
#ProjectTechnical | പ്രൊജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് അഭിമുഖം രണ്ടിന്

Jun 29, 2024 10:14 PM

#ProjectTechnical | പ്രൊജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് അഭിമുഖം രണ്ടിന്

വേതനം, പ്രതിമാസം 18000 രൂപ. പ്രായപരിധി - 18-36. (അര്‍ഹതയുളളവര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും)....

Read More >>
#AKSaseendran | ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

Jun 28, 2024 03:56 PM

#AKSaseendran | ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിലെ ഉന്നത വിജയികൾക്കും എൻഎംഎംഎസ് സ്കോളർഷിപ്പ്, രാജ്യ പുരസ്കാർ ജേതാക്കൾക്കുള്ള അനുമോദനവും മന്ത്രി...

Read More >>
#BigRock | രാത്രിയിലെ അസാധാരണ ശബ്ദത്തില്‍ ഭയന്ന് നാട്ടുകാര്‍; രാവിലെ കണ്ടത് വീടുകള്‍ക്ക് മുകളിലായി ഭീമന്‍ പാറക്കല്ല്

Jun 28, 2024 03:20 PM

#BigRock | രാത്രിയിലെ അസാധാരണ ശബ്ദത്തില്‍ ഭയന്ന് നാട്ടുകാര്‍; രാവിലെ കണ്ടത് വീടുകള്‍ക്ക് മുകളിലായി ഭീമന്‍ പാറക്കല്ല്

അപകട ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് മലയുടെ താഴ്ഭാഗത്തായി താമസിക്കുന്ന ഏഴ് കുടുംബങ്ങളെ വീടുകളില്‍ നിന്ന്...

Read More >>
Top Stories