---
title: "#SeaAttack | ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക; നാളെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത "
english_title: "#Avoid #trips #beach #Chance #blacksea #phenomenon #hightide #tomorrow"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/216855/avoid-trips-beach-chance-blacksea-phenomenon-hightide-tomorrow"
published_at: "2024-07-02T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668420593031c_ggg.jpg"
keywords: []
---

# #SeaAttack | ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക; നാളെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത 

> **Lead Summary:** **കോഴിക്കോട്: [ **കേരള തീരത്തും, തമിഴ്‌നാട് തിരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

## Article Content

**കോഴിക്കോട്: [ **കേരള തീരത്തും, തമിഴ്‌നാട് തിരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തിരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കാൻ നിർദ്ദേശങ്ങൾ.

** ജാഗ്രത നിർദ്ദേശങ്ങൾ**

1. കടൽമക്ഷാഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കുട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/216855/avoid-trips-beach-chance-blacksea-phenomenon-hightide-tomorrow)