#literatureworkshop | പറഞ്ഞു പറഞ്ഞ് കഥയുണ്ടാക്കി കുട്ടികളുടെ സാഹിത്യ ശിൽപ്പശാല

#literatureworkshop | പറഞ്ഞു പറഞ്ഞ് കഥയുണ്ടാക്കി കുട്ടികളുടെ സാഹിത്യ ശിൽപ്പശാല
Jul 2, 2024 08:50 PM | By VIPIN P V

മായനാട്: (newskozhikode.in) ഒറ്റ വരിയിൽ തുടങ്ങിയ കഥയിൽ പുതിയ വരികൾ ചേർത്തു ചേർത്ത് സംഭവബഹുലമായ കഥയുണ്ടാക്കി കുരുന്നുകൾ.

അവർ, കൂട്ടുചേർന്ന് കവിതകളും രചിച്ചു. മായനാട് എ.യു.പി. സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ ശിൽപ്പശാലയാണ് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായത്.

കഥ, കവിത, വിവർത്തനം, കഥാപ്രസംഗം, തിരക്കഥ തുടങ്ങി സാഹിത്യത്തിലെ വിവിധ മേഖലകൾ കൂട്ടുകൾക്ക് പരിചയപ്പെടുത്തി.

ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ എം.കുഞ്ഞാപ്പ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു.

കഥാ-കവിത ശില്പശാലയോടൊപ്പം ‘പൂപ്പൊലി’ പുഷ്പപ്രദർശനവും നടന്നു. കുട്ടികൾ കൊണ്ടുവന്ന നിരവധി പൂച്ചെടികൾ പ്രദർശിപ്പിച്ചു.

യോഗത്തിൽ പി.ടി.എ പ്രസിഡന്റ് പി. സുമേഷ് അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് എം.വി. മേരി, കെ.എസ്. പ്രജിത, പി.എൻ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

സി.പി.സുരേഷ് ബാബു സ്വാഗതവും പി.എൻ.ശ്രീഹരി നന്ദിയും പറഞ്ഞു. പരിപാടിക്ക് കെ.പി. ശ്രീജിത്ത്, ടി.പി. ബിന്ദു, എ.ജെ. അശ്വതി, എൻ.കെ. റഫീഖ് എന്നിവർ നേതൃത്വം നൽകി.

#Children #literatureworkshop #telling #making #stories

Next TV

Related Stories
#death | മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു

Jul 4, 2024 08:52 PM

#death | മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു

ഉടന്‍ തന്നെ നാട്ടുകാര്‍ ഉള്ളിയേരി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

Read More >>
#MDMA | കോഴിക്കോട് ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ; വിപണിയിൽ 50 ലക്ഷത്തിലധികം വില

Jul 4, 2024 12:40 PM

#MDMA | കോഴിക്കോട് ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ; വിപണിയിൽ 50 ലക്ഷത്തിലധികം വില

പുലർച്ചെ മൂന്നരയ്ക്ക് എത്തുന്ന മംഗള–നിസാമുദ്ദീൻ ട്രെയിനിൽ ഡൽഹിയിൽ നിന്നാണ് ഇയാൾ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ...

Read More >>
#straydog | കോഴിക്കോട് സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

Jul 4, 2024 10:42 AM

#straydog | കോഴിക്കോട് സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

കഴിഞ്ഞ ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ഏബലിനെ, ഓടിയെത്തിയ തെരുവ് നായ കാലില്‍...

Read More >>
#amoebicencephalitis | കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച പന്ത്രണ്ടുകാരന്‍ മരിച്ചു

Jul 4, 2024 08:19 AM

#amoebicencephalitis | കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച പന്ത്രണ്ടുകാരന്‍ മരിച്ചു

പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം...

Read More >>
#python | ജോലി കഴിഞ്ഞ് വരുമ്പോള്‍ രാത്രി വീട്ടില്‍ കണ്ടത് ഭീമന്‍ പെരുമ്പാമ്പ്; പിടികൂടി വനം വകുപ്പിന് കൈമാറി

Jul 3, 2024 11:04 PM

#python | ജോലി കഴിഞ്ഞ് വരുമ്പോള്‍ രാത്രി വീട്ടില്‍ കണ്ടത് ഭീമന്‍ പെരുമ്പാമ്പ്; പിടികൂടി വനം വകുപ്പിന് കൈമാറി

ഉടനെ മറ്റുള്ളവരെ വിവരം അറിയിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്‌നേക്ക് റസ്‌ക്യൂവര്‍ ബാബു എള്ളങ്ങല്‍...

Read More >>
Top Stories










News Roundup