---
title: "#VoteCounting | നമ്മുടെ വോട്ട് എവിടെയെണ്ണും? ജില്ലയിലെ വെള്ളിമാടുകുന്ന് ജെഡിടിയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ "
english_title: "#our #vote #counted? #Counting #centers #Vellimadukun #JDT #district"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/208514/our-vote-counted-counting-centers-vellimadukun-jdt-district"
published_at: "2024-05-29T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66574d2debdd8_ggd.jpg"
keywords: []
---

# #VoteCounting | നമ്മുടെ വോട്ട് എവിടെയെണ്ണും? ജില്ലയിലെ വെള്ളിമാടുകുന്ന് ജെഡിടിയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ 

> **Lead Summary:** **കോഴിക്കോട്:[ ** വെള്ളിമാടുകുന്ന് ജെഡിടി എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ക്യാമ്പസിലെ 14 ഹാളുകളിൽ ആയാണ് കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടക്കുക.

## Article Content

**കോഴിക്കോട്:[ ** വെള്ളിമാടുകുന്ന് ജെഡിടി എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ക്യാമ്പസിലെ 14 ഹാളുകളിൽ ആയാണ് കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടക്കുക.

നിയമസഭ മണ്ഡലം അടിസ്ഥാനത്തിൽ കോഴിക്കോട് ലോക്സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളും വടകര ലോക്സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളും.

കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട വയനാട് ലോക്സഭ പരിധിയിൽ വരുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ താമരശ്ശേരി കോരങ്ങാട് സെന്റ് അൽഫോൺസ സീനിയർ സെക്കന്ററി സ്കൂളിലാണ്.

**വടകര ലോക്സഭ മണ്ഡലം **

പേരാമ്പ്ര-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻറർ (ഗ്രൗണ്ട് ഫ്ലോർ)

കൊയിലാണ്ടി-ജെഡിടി ഇസ്ലാം നഴ്സിങ് കോളേജ് സെമിനാർ ഹാൾ (ഗ്രൗണ്ട് ഫ്ലോർ)

നാദാപുരം-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻറർ (ഗ്രൗണ്ട് ഫ്ലോർ)

കുറ്റ്യാടി-അസ്ലം ഹാൾ, ജെഡിടി ഇസ്ലാം ഐടിഐ (സെക്കൻഡ് ഫ്ലോർ)

വടകര-ജെഡിടി ഇസ്ലാം എച്ച്എസ്എസ് അൺഎയ്ഡഡ് ഓഡിറ്റോറിയം (ഗ്രൗണ്ട് ഫ്ലോർ)

കൂത്തുപറമ്പ്-യമനി ഓഡിറ്റോറിയം ജെഡിടി ഇസ്ലാം അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് (മൂന്നാം നില)

തലശ്ശേരി-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻറർ (ഗ്രൗണ്ട് ഫ്ലോർ)

**കോഴിക്കോട് ലോക്സഭ മണ്ഡലം **

ബാലുശ്ശേരി- ഫിസിയോതെറാപ്പി ഓഡിറ്റോറിയം (തേർഡ് ഫ്ലോർ)

എലത്തൂർ-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻറർ (ഗ്രൗണ്ട് ഫ്ലോർ)

കോഴിക്കോട് നോർത്ത്- ഹസ്സൻ ഹാജി മെമ്മോറിയൽ പോളിടെക്നിക് (ഗ്രൗണ്ട് ഫ്ലോർ)

കോഴിക്കോട് സൗത്ത്- ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻറർ (ഗ്രൗണ്ട് ഫ്ലോർ)

ബേപ്പൂർ-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻറർ (ഗ്രൗണ്ട് ഫ്ലോർ)

കുന്നമംഗലം-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻറർ (ഗ്രൗണ്ട് ഫ്ലോർ)

കൊടുവള്ളി-ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻറർ (ഗ്രൗണ്ട് ഫ്ലോർ).

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/208514/our-vote-counted-counting-centers-vellimadukun-jdt-district)