#MTRamesh | മുഖ്യമന്ത്രി ബിജെപിയുടെ മുന്നേറ്റം ഭയക്കുന്നു; കടന്നാക്രമണത്തിന് പിന്നിൽ തിരിച്ചറിവ് - എം ടി രമേശ്

#MTRamesh | മുഖ്യമന്ത്രി ബിജെപിയുടെ മുന്നേറ്റം ഭയക്കുന്നു; കടന്നാക്രമണത്തിന് പിന്നിൽ തിരിച്ചറിവ് - എം ടി രമേശ്
Apr 20, 2024 08:53 PM | By VIPIN P V

കോഴിക്കോട് : (newskozhikode.in) ബിജെപിയുടെ ജയസാധ്യത തിരിച്ചറിഞ്ഞത് കൊണ്ടാണ് മുഖ്യമന്ത്രി ബിജെപിയെ കടന്നാക്രമിക്കുന്നതെന്നും, ബിജെപിയുടെ സാധ്യതകളെ പിണറായി വിജയൻ ഭയപ്പെടുകയാണെന്നും, കോഴിക്കോട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം ടി രമേശ്.

തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കടുക്കുമ്പോൾ കെപിസിസി അധ്യക്ഷനും, പ്രതിപക്ഷ നേതാവുമെല്ലാം ബിജെപിക്കെതിരെ തിരിയുകയാണ്.

ബിജെപി വലിയൊരു ശക്തിയൊന്നും അല്ലെങ്കിൽ എന്തിനാണ് ഇവർ ബിജെപിയെ അക്രമിക്കുന്നെതെന്നും എംടി രമേശ് ചോദിച്ചു.

ഇരു മുന്നണികൾക്കും, ബിജെപിയുടെ ശക്തിയെക്കുറിച്ചും, സാധ്യതയെക്കുറിച്ചും ബോധ്യമുണ്ടെന്നും എംടി രമേശ് കൂട്ടിച്ചേർത്തു വലിയ മുന്നേറ്റം നരേന്ദ്ര മോദിയുടെ വികസനപ്രവർത്തനങ്ങൾക്കനുകൂലമായി കേരളത്തിൽ ഉണ്ടാവുകയാണ്.

ഇത് കോഴിക്കോടും ഉണ്ടാവുമെന്നും, പോളിംഗ് ബൂത്തിൽ എത്തുമ്പോൾ ജനങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും എംടി രമേശ് പറഞ്ഞു.

പാളയം മാർക്കറ്റ് പൊളിക്കാനുള്ള നീക്കം സദുദ്ദേശപരമല്ല -എം ടി രമേശ്

കോഴിക്കോട്: പാളയം മാർക്കറ്റ് പൊളിക്കാനുള്ള നീക്കം സദുദ്ദേശപരമല്ലെന്ന് എൻഡി എ കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി എംടി രമേശ്. പാളയം മാർക്കറ്റ് നവീകരിക്കേണ്ടത് പാളയം മാർക്കറ്റ് അവിടെ നിന്നും മാറ്റിക്കൊണ്ടാവരുത്.

പുതിയ കോഴിക്കോട് സൃഷ്ടിക്കേണ്ടത് പഴയതെല്ലാം പൊളിച്ചു കളഞ്ഞു കൊണ്ടാവരുതെന്നും എംടി രമേശ് വ്യക്തമാക്കി പുതിയ കോഴിക്കോട് എന്ന് പറയുന്നത് പഴയതിനോടെല്ലാം ഗുഡ് ബൈ പറയുന്നതല്ല.

പഴയതിനെയെല്ലാം പുതുക്കാൻ വേണ്ടിയിട്ടുള്ള പരിശ്രമം ആണുണ്ടാവേണ്ടതെന്നും എംടി രമേശ് പറഞ്ഞു.സൗത്ത് മണ്ഡലത്തിലെ പര്യടനത്തിനിടയിൽ പാളയത്ത് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാളയം മാർക്കറ്റ് നവീകരിക്കാനും, ഗതാഗത കുരുക്ക് പരിഹരിക്കാനുമാണ് ശ്രമിക്കേണ്ടത്. പാളയം മാർക്കറ്റ് പൊളിച്ചു മാറ്റുന്നത് ശരിയല്ലെന്നും, കോഴിക്കോടിന്റെ പ്രൗഢിയും, ഗരിമയും നിലനിർത്തിക്കൊണ്ടാവണം വികസനം ഉണ്ടാവേണ്ടതെന്നും എം ടി രമേശ് പറഞ്ഞു.

ഗുജറാത്തി സ്ട്രീറ്റ്, പാളയം, വെള്ളിഞ്ചേരി , ചാലപ്പുറം, കല്ലായി, പയ്യാനക്കൽ, കണ്ണഞ്ചേരി തുടങ്ങി സൗത്ത് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ആയിരുന്നു സ്ഥാനാർഥി പര്യടനം.

ഗുജറാത്തി സ്ട്രീറ്റിൽ നൽകിയ സ്വീകരണ യോഗത്തിൽ ബിജെപി ജില്ലാ അധ്യക്ഷൻ വികെ സജീവൻ അധ്യക്ഷത വഹിച്ചു.

ബിജെപി നേതാക്കളായ ടി വി ഉണ്ണികൃഷ്ണൻ,സുധീർ കെ വി, ടി റെനീഷ്, പ്രശോഭ് കോട്ടൂളി,രമ്യ സന്തോഷ്, സിപി വിജയകൃഷ്ണൻ, തുടങ്ങിയവർ സ്ഥാനാർത്ഥിയെ പര്യടനത്തിൽ അനുഗമിച്ചു.

#CM #fears #BJP #advance; #Insights #behind #attack - #MTRamesh

Next TV

Related Stories
#ICUHarassmentcase | ഐ.സി.യു. പീഡനക്കേസ്: അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനം; അതിജീവിത സമരം അവസാനിപ്പിക്കും

May 2, 2024 08:43 PM

#ICUHarassmentcase | ഐ.സി.യു. പീഡനക്കേസ്: അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനം; അതിജീവിത സമരം അവസാനിപ്പിക്കും

തുടര്‍ന്ന് അതിജീവിതയും സമരസമിതി പ്രവര്‍ത്തകരും ഐ.ജി.യെ കണ്ടപ്പോള്‍ മൂന്നുദിവസത്തിനകം വിവരം അറിയിക്കാമെന്ന് ഉറപ്പ്...

Read More >>
#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറെ പുലർച്ചെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്

Apr 28, 2024 10:24 AM

#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറെ പുലർച്ചെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്

ഓട്ടോയിലുണ്ടായിരുന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മറ്റൊരാൾക്കായി പൊലീസ് തിരച്ചിൽ...

Read More >>
#MTRamesh | തെരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ട മോദിയുടെ ഗ്യാരന്റി; അത് അട്ടിമറിക്കാൻ പല വിവാദങ്ങളും ഉണ്ടാക്കി - എം.ടി. രമേശ്

Apr 27, 2024 07:53 PM

#MTRamesh | തെരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ട മോദിയുടെ ഗ്യാരന്റി; അത് അട്ടിമറിക്കാൻ പല വിവാദങ്ങളും ഉണ്ടാക്കി - എം.ടി. രമേശ്

വോട്ട് രേഖപ്പെടുത്തൽ പ്രക്രിയ ഒരു മിനിറ്റു കൊണ്ട് പൂർത്തിയാക്കേണ്ടതാണ്. ഇതു നാലു മിനിറ്റ് വരെ നീണ്ടു. തെരഞ്ഞെടുപ്പിന്റെ പ്രധാന അജൻഡ മോദിയുടെ...

Read More >>
#KPraveenKumar | പോളിങ് ബോധപൂർവം വൈകിപ്പിച്ചു: ഉദ്യോഗസ്ഥ തലത്തിൽ അട്ടിമറി ആരോപിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ്

Apr 27, 2024 04:47 PM

#KPraveenKumar | പോളിങ് ബോധപൂർവം വൈകിപ്പിച്ചു: ഉദ്യോഗസ്ഥ തലത്തിൽ അട്ടിമറി ആരോപിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ്

പോളിങ് അട്ടിമറിക്കാൻ ശ്രമിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും പരാതി...

Read More >>
#MTRamesh | യുഡിഎഫ് വോട്ട് തേടുന്നത് കേന്ദ്രസർക്കാർ പദ്ധതികളുടെ പേരിൽ - എം.ടി രമേശ്

Apr 23, 2024 02:33 PM

#MTRamesh | യുഡിഎഫ് വോട്ട് തേടുന്നത് കേന്ദ്രസർക്കാർ പദ്ധതികളുടെ പേരിൽ - എം.ടി രമേശ്

എന്തടിസ്ഥാനത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വികസന പ്രവർത്തനം നടത്തിയത് എംകെ രാഘവന്റെ നേതൃത്വത്തിലാണെന്ന് അദ്ദേഹം അവകാശപ്പെടുന്നതെന്നും എം...

Read More >>
#MTRamesh | മോദിയോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ കോഴിക്കോട് തയ്യാറാകണം - എം ടി രമേശ്

Apr 22, 2024 01:28 PM

#MTRamesh | മോദിയോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ കോഴിക്കോട് തയ്യാറാകണം - എം ടി രമേശ്

അതുകൊണ്ട് മോദിക്കൊപ്പം അണിചേരാൻ ഈ തിരഞ്ഞെടുപ്പ് നാം പ്രയോജനപ്പെടുത്തണമെന്ന് എം ടി രാമേശ് പറഞ്ഞു. ബേപ്പൂർ മണ്ഡലത്തിലെ നായർ മഠത്തിൽ നിന്നാണ് എൻഡിഎ...

Read More >>
Top Stories