#MTRamesh | മോദിയോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ കോഴിക്കോട് തയ്യാറാകണം - എം ടി രമേശ്

#MTRamesh | മോദിയോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ കോഴിക്കോട് തയ്യാറാകണം - എം ടി രമേശ്
Apr 22, 2024 01:28 PM | By VIPIN P V

കോഴിക്കോട് : (newskozhikode.in) പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ കോഴിക്കോട്ടെ ജനങ്ങൾ തയ്യാറാകണമെന്ന് എൻഡിഎ സ്ഥാനാർത്ഥി എംടി രമേശ്.

2014ലും 2019ലും മോദിക്കെതിരെ വോട്ട് രേഖപ്പെടുത്തിയിട്ട് എന്തു നേടാൻ കഴിഞ്ഞെന്നും എം ടി രമേശ് ചോദിച്ചു.

കോഴിക്കോട് മോദിക്കെതിരെ മുഖം തിരിച്ചപ്പോഴും നരേന്ദ്ര മോദി ഈ നാടിനെ ചേർത്തുപിടിച്ചു. കോഴിക്കോട് റെയിൽവേ വികസനം, ദേശീയപാതയുടെ വികസനം മെഡിക്കൽ കോളജിന്റെ വികസനം ഇതെല്ലാം ഇതിന് ഉദാഹരണമാണ്.

പരാജയപ്പെട്ടവർക്ക് ഒപ്പം ഇനിയും നിൽക്കണമോ എന്ന് നിങ്ങൾ ആലോചിക്കണം. 15 വർഷക്കാലം എംപിയായിരുന്നിട്ട് എന്ത് വികസനമാണ് യുഡിഎഫ് സ്ഥാനാർത്ഥി ഈ നാട്ടിൽ കൊണ്ടുവന്നത്.

വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് അഞ്ചുവർഷക്കാലം വ്യവസായ മന്ത്രിയായിരുന്നു ബേപ്പൂരിൽ നിന്നും നിങ്ങൾ തെരഞ്ഞെടുത്ത എളമരം കരീം.

ഈ മണ്ഡലത്തിൽ ആയിരം പേർക്കെങ്കിലും തൊഴിൽ നൽകുന്ന ഒരു വ്യവസായത്തിന് തുടക്കം കുറിക്കാൻ അദ്ദേഹത്തിന് സാധിച്ചോ?

അതുകൊണ്ട് മോദിക്കൊപ്പം അണിചേരാൻ ഈ തിരഞ്ഞെടുപ്പ് നാം പ്രയോജനപ്പെടുത്തണമെന്ന് എം ടി രാമേശ് പറഞ്ഞു. ബേപ്പൂർ മണ്ഡലത്തിലെ നായർ മഠത്തിൽ നിന്നാണ് എൻഡിഎ സ്ഥാനാർത്ഥി എംടി രമേശിന്റെ വാഹന പര്യടനം ആരംഭിച്ചത്.

ആന റോഡ്, മേലേച്ചിറ, നല്ലെളം, കൊളത്തറ, ചെറുവണ്ണൂർ, ആമാങ്കുനി, തോണിച്ചിറ, സിഡിഎ ഗോഡൗൺ , ഇരട്ടച്ചിറ, കയ്യടിതോട് എന്നിവടങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി.

ബിജെപി നേതാക്കളായ അഡ്വ: കെ വി സുധീർ, രമ്യ മുരളി, എൻ പി രാംദാസ്, ഷിനു പിന്നാണത്ത്, ചാന്ദിനി ഹരിദാസ്, ശശിധരൻ നാരങ്ങയിൽ, പ്രശോഭ് കോട്ടൂളി തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം പര്യടനത്തിൽ ഒപ്പം ചേർന്നു.

#Kozhikode #ready #atone #for #wrong #done #Modi - #MTRamesh

Next TV

Related Stories
#PratishthaMahotsav |അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ പ്രതിഷ്ഠാ മഹോത്സവം കൊടിയേറി

May 5, 2024 08:55 PM

#PratishthaMahotsav |അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ പ്രതിഷ്ഠാ മഹോത്സവം കൊടിയേറി

ഗുരുവരാശ്രമ തീർത്ഥാടനവും പ്രതിഷ്ഠാ മഹോത്സവവും മെയ് 13, 14, 15 തിയ്യതികളിൽ...

Read More >>
#MDMA | കച്ചവടത്തിന് തെരഞ്ഞെടുത്തത് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയ; എംഡിഎംഎയുമായി 44- കാരൻ പിടിയിൽ

May 5, 2024 08:32 PM

#MDMA | കച്ചവടത്തിന് തെരഞ്ഞെടുത്തത് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയ; എംഡിഎംഎയുമായി 44- കാരൻ പിടിയിൽ

ജില്ലയിൽ വർദ്ധിച്ചു വരുന്ന ലഹരി വിൽപനയും ഉപയോഗവും തടയുന്നതിന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പരിശോധനകൾ...

Read More >>
#treefell | ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

May 5, 2024 08:21 PM

#treefell | ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംബറും ബോണറ്റും ഉള്‍പ്പെടെയുള്ള മുന്‍വശം തകര്‍ന്ന നിലയിലാണ്. ഓടിക്കൂടിയ നാട്ടുകാരും വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും കുന്നമംഗലം പൊലീസും...

Read More >>
#treefell | ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

May 5, 2024 08:20 PM

#rape | കോഴിക്കോട് ചാത്തമംഗലത്ത് പത്ത് വയസ്സുകാരനെ പീഡിപ്പിച്ചതായി പരാതി; മുതിർന്ന വിദ്യാർത്ഥികളുടെ പേരിൽ കേസ്

May 5, 2024 01:47 PM

#rape | കോഴിക്കോട് ചാത്തമംഗലത്ത് പത്ത് വയസ്സുകാരനെ പീഡിപ്പിച്ചതായി പരാതി; മുതിർന്ന വിദ്യാർത്ഥികളുടെ പേരിൽ കേസ്

അതേ സ്ഥാപനത്തിലെ രണ്ട് മുതിർന്ന വിദ്യാർത്ഥികളുടെ പേരിൽ കുന്ദമംഗലം പൊലീസ് കേസെടുത്തു. പോക്‌സോ നിയമപ്രകാരമാണ്...

Read More >>
#juandice | കോഴിക്കോട് മലാപ്പറമ്പിൽ മഞ്ഞപ്പിത്തം പടരുന്നു

May 5, 2024 10:14 AM

#juandice | കോഴിക്കോട് മലാപ്പറമ്പിൽ മഞ്ഞപ്പിത്തം പടരുന്നു

രോഗവ്യാപനം തടയുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് കോർപറേഷൻ ആരോഗ്യവകുപ്പ്...

Read More >>
Top Stories