---
title: "#PratishthaMahotsav |അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ പ്രതിഷ്ഠാ മഹോത്സവം കൊടിയേറി "
english_title: "#evening, #PratishthaMahotsava #celebrated #SreeNarayanaGuruvarashram."
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/203326/evening-pratishthamahotsava-celebrated-sreenarayanaguruvarashram"
published_at: "2024-05-05T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6637a5387a5bc_1.jpg"
keywords: []
---

# #PratishthaMahotsav |അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ പ്രതിഷ്ഠാ മഹോത്സവം കൊടിയേറി 

> **Lead Summary:** **കോഴിക്കോട് : [**[)]( എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ്റെ കീഴിലുള്ള വെസ്റ്റ് ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലെ പ്രഥമ തീർത്ഥാടന -പ്രതിഷ്ഠാ മഹോത്സവത്തിൻ്റെ കൊടിയേറ്റം നടന്നു.

## Article Content

**കോഴിക്കോട് : [**[)]( എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ്റെ കീഴിലുള്ള വെസ്റ്റ് ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലെ പ്രഥമ തീർത്ഥാടന -പ്രതിഷ്ഠാ മഹോത്സവത്തിൻ്റെ കൊടിയേറ്റം നടന്നു.

ഗുരുവരാശ്രമം മേൽ ശാന്തി പ്രസൂൺ ശാന്തികൾ കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു.

കൊടിയേറ്റത്തിന് മുന്നോടിയായി മഹാ ശാന്തി ഹവനവും പീതാംബര ദീക്ഷയും വിശേഷാൽ ദീപാരാധനയും നടന്നു.

പരിപാടികൾക്ക് യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം സെക്രട്ടറി സുധീഷ് കേശവപുരി, യോഗം ഡയറക്ടർ കെ. ബിനുകുമാർ ദേവസ്വം സെക്രട്ടറി ശാലിനി ബാബുരാജ് വൈദിക യോഗം സെക്രട്ടറി ചുള്ളിയിൽ സുനിൽ ശാന്തി എന്നിവർ നേതൃത്വം നൽകി.

ഗുരുവരാശ്രമ തീർത്ഥാടനവും പ്രതിഷ്ഠാ മഹോത്സവവും മെയ് 13, 14, 15 തിയ്യതികളിൽ നടക്കും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/203326/evening-pratishthamahotsava-celebrated-sreenarayanaguruvarashram)