#MDMA | കച്ചവടത്തിന് തെരഞ്ഞെടുത്തത് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയ; എംഡിഎംഎയുമായി 44- കാരൻ പിടിയിൽ

#MDMA | കച്ചവടത്തിന് തെരഞ്ഞെടുത്തത് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയ; എംഡിഎംഎയുമായി 44- കാരൻ പിടിയിൽ
May 5, 2024 08:32 PM | By VIPIN P V

കോഴിക്കോട് : (newskozhikode.in) വിൽപ്പനക്കായി എത്തിച്ച എംഡിഎംഎയുമായി തിരൂർ മംഗലം മാങ്ങാപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷാഫി എം.പി (44) യെ കേരളാ പൊലീസിന്റെ നാര്‍കോടിക് വിഭാഗം അറസ്റ്റ് ചെയ്തു.

അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ ജിമ്മി പിജെയുടെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്ന് നടത്തിയ നീക്കത്തിലാണ് മുഹമ്മദ് ഷാഫിയെ എംഡിഎംഎയുമായി പിടികൂടിയത്.

കോഴിക്കോട് ബൈപ്പാസ് ഭാഗത്ത് ഹോസ്റ്റലുകളിൽ താമസിക്കുന്ന യുവാക്കൾക്ക് ലഹരിമരുന്ന് വിൽക്കാനായാണ് ഇയാൾ എത്തിയത്.

പൊലീസിന്റെയും നാര്‍കോടിക്സ് വിഭാഗത്തിന്റെയും കണ്ണ് വെട്ടിക്കാൻ കോഴിക്കോട് ബൈപ്പാസിലെ മെട്രോ ഹോസ്പിറ്റലിന്റെ പാര്‍ക്കിങ് ഏരിയയാണ് പ്രതി കച്ചവടത്തിനായി തിരഞ്ഞെടുത്തത്.

ഇയാളുടെ പക്കൽ നിന്ന് 9.150 ഗ്രാം എംഡിഎംഎ പിടികൂടി. മലപ്പുറം കേന്ദ്രീകരിച്ച് പല ഭാഗങ്ങളിലുള്ള യുവാക്കൾക്ക് എംഡിഎംഎ വിതരണം ചെയ്യുന്ന ശ്യംഖലയിലെ കണ്ണിയാണ് ഷാഫിയെന്ന് പൊലീസും നാര്‍കോടിക്സ് വിഭാഗവും പറയുന്നു.

എംഡിഎംഎ കച്ചവടത്തിന് പുതിയ തന്ത്രവുമായാണ് ഇയാൾ കോഴിക്കോട് എത്തിയത്. കോഴിക്കോട് ബൈപ്പാസ് ഭാഗങ്ങളിലുള്ള ഹോസ്റ്റലുകളിൽ താമസിക്കുന്ന യുവാക്കളെ പരിചയപ്പെട്ട് ലഹരി കച്ചവടം നടത്തുകയായിരുന്നു ലക്ഷ്യം.

ആശുപത്രി പരിസരത്ത് വിൽപ്പന നടത്തിയാൽ പൊലീസിന്റെ കണ്ണുവെട്ടിക്കാമെന്നും പ്രതി കരുതി.

എന്നാൽ നീക്കം നേരത്തെ മനസിലാക്കി പൊലീസ് ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കലുണ്ടായിരുന്ന മയക്കുമരുന്നിന് ചില്ലറ വിപണിയിൽ 25000 രൂപ വില വരും.

ആരാണ് ഇയാൾക്ക് ലഹരിമരുന്ന് നൽകിയതെന്നും ആർക്കെല്ലാമാണ് ഇയാൾ ഇത് കൊടുക്കുന്നതെന്നും, മുൻപ് എത്ര തവണ കോഴിക്കോട് ഭാഗത്ത് കൊണ്ടുവന്നിട്ടുണ്ടെന്നും കൂടുതൽ അന്വേക്ഷണം നടത്തിയാലേ മനസ്സിലാക്കാൻ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ വർദ്ധിച്ചു വരുന്ന ലഹരി വിൽപനയും ഉപയോഗവും തടയുന്നതിന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പരിശോധനകൾ കര്‍ശനമാക്കിയിട്ടുണ്ട്.

ലഹരി മരുന്നിന്റെ ഉറവിടത്തെ കുറിച്ചും ഷാഫി ഉൾപ്പെട്ട ലഹരി വിൽപ്പന ശ്യംഖലയെ കുറിച്ചും പോലീസ് അന്വേക്ഷണം ഊർജ്ജിതമാക്കി.

ഡൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് ഇടയേടത്ത്, എ.എസ്.ഐ അബ്ദുറഹ്‌മാൻ, കെ, അനീഷ് മൂസേൻവീട്, അഖിലേഷ്.കെ, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ രഞ്ജിത്ത് എം, സി.പി.ഒമാരായ ബിഗിൻ ലാൽ. എൻ. വി , സുബീഷ് എം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

#parking #area #hospital #chosen #business; #year-#old #arrested #MDMA

Next TV

Related Stories
#KarailSukumaran | യുവാക്കളെ ശാക്തീകരിക്കുന്ന പ്രത്യേക പരിപാടികൾക്ക് സർക്കാറും അനുബന്ധ വകുപ്പുകളും മുൻകൈ എടുക്കണം - കാരയിൽ സുകുമാരൻ

May 18, 2024 10:33 PM

#KarailSukumaran | യുവാക്കളെ ശാക്തീകരിക്കുന്ന പ്രത്യേക പരിപാടികൾക്ക് സർക്കാറും അനുബന്ധ വകുപ്പുകളും മുൻകൈ എടുക്കണം - കാരയിൽ സുകുമാരൻ

ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങൾക്കും, യുവജനക്ഷേമ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നതിന് ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടയാണ് നാഷണൽ യൂത്ത്...

Read More >>
#Died | ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

May 18, 2024 05:49 PM

#Died | ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

തുടർന്ന് അസുഖം ഭേദമാകാത്തതിനെ തുടർന്ന് വിദഗ്ദ ചികിത്സക്കായി ശനിയാഴ്ച രാവിലെ മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും...

Read More >>
#accident | കോഴിക്കോട് കാർ കനാലിലേക്ക് വീണ് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

May 18, 2024 11:34 AM

#accident | കോഴിക്കോട് കാർ കനാലിലേക്ക് വീണ് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാർ വീണ ഉടൻതന്നെ ഡ്രൈവർക്ക് പുറത്തിറങ്ങാനായതിനാൽ അപകടം ഒഴിവായി. ശേഷം കാർ 10 മീറ്ററോളം ഒഴുകി പാലത്തിനടുത്ത്...

Read More >>
#Accident | കോഴിക്കോട് ടൂറിസ്റ്റ് ബസില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

May 18, 2024 10:57 AM

#Accident | കോഴിക്കോട് ടൂറിസ്റ്റ് ബസില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

രാത്രി പെയ്ത മഴയില്‍ കാര്‍ നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കാര്‍ പൂര്‍ണമായും...

Read More >>
#treefell | ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ മരം പൊട്ടി വീണു; സംഭവത്തില്‍ നിന്ന് അധ്യാപകര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

May 17, 2024 05:07 PM

#treefell | ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ മരം പൊട്ടി വീണു; സംഭവത്തില്‍ നിന്ന് അധ്യാപകര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

വിവരം അറിയിച്ചതിനെ തുടര്‍ന്ന് മുക്കത്ത് നിന്നെത്തിയ അഗ്‌നിരക്ഷാസേന മരം മുറിച്ചു നീക്കിയാണ് ഇരുചക്രവാഹനങ്ങള്‍...

Read More >>
#WestNileDeath | കോഴിക്കോട് വെസ്റ്റ് നൈൽ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

May 17, 2024 02:31 PM

#WestNileDeath | കോഴിക്കോട് വെസ്റ്റ് നൈൽ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളിൽ നിന്ന് കൊതുകുകൾ വഴിയാണ് വൈറസ്...

Read More >>
Top Stories










News Roundup