---
title: "#KarailSukumaran | യുവാക്കളെ ശാക്തീകരിക്കുന്ന പ്രത്യേക പരിപാടികൾക്ക് സർക്കാറും അനുബന്ധ വകുപ്പുകളും മുൻകൈ എടുക്കണം - കാരയിൽ സുകുമാരൻ"
english_title: "#Govt #allied #departments #initiative #specialprograms #empower #youth - #KarailSukumaran"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/206109/govt-allied-departments-initiative-specialprograms-empower-youth-karailsukumaran"
published_at: "2024-05-18T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6648df962a378_s3.jpg"
keywords: []
---

# #KarailSukumaran | യുവാക്കളെ ശാക്തീകരിക്കുന്ന പ്രത്യേക പരിപാടികൾക്ക് സർക്കാറും അനുബന്ധ വകുപ്പുകളും മുൻകൈ എടുക്കണം - കാരയിൽ സുകുമാരൻ

> **Lead Summary:** **കോഴിക്കോട് : [ **യുവാക്കളെ ശാക്തീകരിക്കുന്ന പ്രത്യേക പരിപാടികൾക്ക് സർക്കാറും അനുബന്ധ വകുപ്പുകളും മുൻകൈ എടുക്കണമെന്ന് നാഷണൽ യൂത്ത് പ്രൊജക്ട് ദേശീയ സെക്രട്ടറി കരയിൽ സുകുമാരൻ.

## Article Content

**കോഴിക്കോട് : [ **യുവാക്കളെ ശാക്തീകരിക്കുന്ന പ്രത്യേക പരിപാടികൾക്ക് സർക്കാറും അനുബന്ധ വകുപ്പുകളും മുൻകൈ എടുക്കണമെന്ന് നാഷണൽ യൂത്ത് പ്രൊജക്ട് ദേശീയ സെക്രട്ടറി കരയിൽ സുകുമാരൻ.

നാഷണൽ യൂത്ത് പ്രൊജക്ട് കേരള കോഴിക്കോട് ഗാന്ധിഗ്രഹത്തിൽ വെച്ച് സംഘടിപ്പിച്ച സ്റ്റേറ്റ് യൂത്ത് കോൺഫ്രൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങൾക്കും, യുവജനക്ഷേമ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നതിന് ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടയാണ് നാഷണൽ യൂത്ത് പ്രൊജക്ട്.

കോൺഫ്രൻസിൽ ജെയ്സൺ കെ ആൻ്റണി ഇടുക്കി അദ്ധ്യക്ഷത വഹിച്ചു.സി.കെ.എ.ഷമീർ ബാവ, സി.പി.വി .വിനോദ് കുമാർ, സരള കെ, അഡ്വ: ഹബീബ് ഖാൻ, അബ്ദുൽ ഷുക്കൂർ എ, അഡ്വ: അളക സാരംഗി, എ.മുസ്തഫ സേട്ട് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/206109/govt-allied-departments-initiative-specialprograms-empower-youth-karailsukumaran)