---
title: "#accident | കോഴിക്കോട് കാർ കനാലിലേക്ക് വീണ് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു "
english_title: "#Kozhikode #car #falls #canal, #accident; #driver #miraculously #escaped"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/205975/kozhikode-car-falls-canal-accident-driver-miraculously-escaped"
published_at: "2024-05-18T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664844fa477a8_hy.jpg"
keywords: []
---

# #accident | കോഴിക്കോട് കാർ കനാലിലേക്ക് വീണ് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു 

> **Lead Summary:** **കോഴിക്കോട്: [ **കനാലിലേക്ക് കാർ വീണുണ്ടായ അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

**കോഴിക്കോട്: [ **കനാലിലേക്ക് കാർ വീണുണ്ടായ അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സ്റ്റേറ്റ് ഹൈവേയിൽ ഉള്ളിയേരിയിൽ ഒഴുക്കുള്ള കനാലിലേക്ക് കാർ നിയന്ത്രണംവിട്ട് പതിച്ചത്.

രാഹുൽ പുത്തൂർ എന്നയാളായിരുന്നു വാഹനം ഓടിച്ചിരുന്നത്. കാർ വീണ ഉടൻതന്നെ ഡ്രൈവർക്ക് പുറത്തിറങ്ങാനായതിനാൽ അപകടം ഒഴിവായി. ശേഷം കാർ 10 മീറ്ററോളം ഒഴുകി പാലത്തിനടുത്ത് തങ്ങിനിന്നു.

കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി സ്വകാര്യ ക്രൈയിന്‍ സംവിധാനം ഉപയോഗിച്ച് കാർ കരക്കെത്തിച്ചു.

ഗ്രേഡ് എ.എസ്.ടി.ഒ മജീദിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ,

ഇർഷാദ് പികെ, നിധി പ്രസാദ് ഇ എം, അനൂപ് എൻ പി, രനീഷ് പി കെ, രജീഷ് കെ പി, ഹോം ഗാർഡ് സോമ കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/205975/kozhikode-car-falls-canal-accident-driver-miraculously-escaped)