Apr 20, 2024 09:10 PM

കോഴിക്കോട് : (truevisionnews.com) കുടുംബ സംഗമങ്ങൾക്കും മണ്ഡലങ്ങളിലെ മൂന്നാം ഘട്ട പ്രചരണ പരിപാടികൾക്കും ശേഷം,  പര്യടനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്ന കോഴിക്കോട് യുഡിഎഫ് എംകെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ശനിയാഴ്ച റോഡ് ഷോയുമായി നിരത്തുകളിൽ ആവേശം വിതറി. 

കുന്ദമംഗലം നിയോജകമണ്ഡലത്തിലാണ് ആദ്യ ഘട്ട പൂർണ്ണ റോഡ് ഷോ നടന്നത്. രാവിലെ കൊടുവള്ളി നിയോജകമണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ച സ്ഥാനാർഥി, ഉച്ചക്ക് ശേഷം കുന്ദമംഗലം മണ്ഡലം സന്ദർശനത്തിനും റോഡ് ഷോക്കും തുടക്കം കുറിക്കുകയായിരുന്നു.


ഒളവണ്ണ പഞ്ചായത്തിലെ മൂർക്കനാട് നിന്നും നൂറുകണക്കിന് യുഡിവൈഎഫ് പ്രവർത്തകരുടെ വാഹന അകമ്പടിയോട് കൂടി ആരംഭിച്ച റോഡ് ഷോ, പഞ്ചായത്തിന്റെ എല്ലാ ഇടറോഡുകളും താണ്ടി കൊടിനാട്ട് മുക്ക്, ഒളവണ്ണ ബസാർ, കമ്പിളി പറമ്പ് വഴി പന്തീരങ്കാവിലേക്ക് കടന്നു.

“ജനഹൃദയങ്ങളിലെ ജനനായകൻ, ആർക്കും ഒരുവിളിയിൽ എത്തിച്ചേരുന്നു വികസന നായകൻ, നിങ്ങളിൽ ഒരുവനായ രാഘവേട്ടനിതാ ജനങ്ങളെ നിങ്ങളെ കാണാനെത്തുന്നു”.

മുന്നിലെ അനൗൺസ്‌മെന്റ് വാഹനത്തിൽ നിന്നും ഗാംഭീര്യത്തോടെ വിളിച്ചു പറഞ്ഞു. തൊട്ടു പിന്നിലായി തുറന്ന വാഹനത്തിൽ നിറഞ്ഞ പുഞ്ചിരിയോടെ റോഡിന് ഇരുവശത്തുമായി കാത്തു നിന്നവരെ സ്ഥാനാർത്ഥി കൈവീശി അഭിവാദ്യം ചെയ്തു.

യുവാക്കളുടെ ബൈക്ക് റാലി തൊട്ടുപിന്നിലായി ആവേശം വിതറി സഞ്ചരിച്ചു. തൊട്ടുപുറകിൽ കൊടിതോരനുകളും വോട്ട് ഫോർ എംകെ രാഘവൻ പോസ്റ്ററുകളുമേന്തിയ ബൈക്കുകളും കാറുകളും ഓട്ടോറിക്ഷകളും.

സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ നിരവധി പേർ സ്ഥാനാർത്ഥിയെ കാണാൻ വഴിയോരങ്ങളിൽ കാത്തുനിന്നു. ഓരോയിടത്തും നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞും നാട്ടുകാരുടെ 'രാഘവേട്ടാ'  നിറച്ചിരിയോടെ കൈവീശിയുമായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവന്റെ കോഴിക്കോട് മണ്ഡലത്തിലെ ആദ്യ റോഡ് ഷോ. 

ഒളവണ്ണ, പെരുമണ്ണ, പെരുവയൽ, മാവൂർ, ചാത്തമംഗലം വഴി മണ്ഡലത്തിലെ പരമാവധി വോട്ടർന്മാരെ നേരിൽ കണ്ടുള്ള വാഹന പര്യടനം രാത്രി വൈകി കുന്ദമംഗലം ടൗണിലാണ് സമാപിച്ചത്. സ്ഥാനാർത്ഥിയെ കാണാൻ വൻ ജനാവലിയാണ് കൂടിയത്.

‘കോഴിക്കോടിന്റെ സ്വന്തമാണ് രാഘവേട്ടൻ സ്നേഹസൗരഭ്യം’  എന്ന തീം സോങ്ങിനൊപ്പം നൃത്തം  ചവിട്ടി യുവാക്കളും റാലിക്ക് അരങ്ങൊരുക്കി.

കുന്ദമംഗലം മണ്ഡലം യുഡിഎഫ് നേതാക്കളായ പി മൊയ്തീൻ, കെ മൂസമൗലവി, ദിനേശ് പെരുമണ്ണ, എൻ.എം ഹുസൈൻ, വേലായുധൻ, റസാഖ് വളപ്പിൽ, അഷ്‌റഫ് മണക്കടവ്, അഷ്‌റഫ് കായിക്കൽ, എ ഷിയാലി, എൻ മുരളീധരൻ, കെ കെ കോയ, പി കണ്ണൻ, സി മരക്കാരുട്ടി, എ.പി പീതാംബരൻ തുടങ്ങിയവർ എംകെ രാഘവനെ അനുഗമിച്ചു രാവിലെ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിക്കാൻ കൊടുവള്ളി നിയോജകമണ്ഡലത്തിലായിരുന്നു സ്ഥാനാർത്ഥി.

കട്ടിപ്പാറ അമ്പലമുക്ക് കുടുംബ സംഗമം, ബാലഭവനം, ബാലഭവനം മഠം  സന്ദർശനം. പിന്നീട് ചമൽ പള്ളി, ചമൽ മഠം, കട്ടിപ്പാറ പള്ളി, കട്ടിപ്പാറ മഠം, അൽ ഇസാൻ  ചെമ്പ്രകുണ്ട സന്ദർശനം.

തുടർന്ന് അമ്പായത്തോട് യേശു ഭവൻ, അമ്പായത്തോട് സെമിനാരി, അമ്പായത്തോട് വിനയഭവൻ, താമരശ്ശേരി ആരാധനാ മഠം, താമരശ്ശേരി, വിവിധ കല്യാണം മരണ വീടുകൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

തുടർന്ന് കിഴക്കോത്ത് പഞ്ചായത്തിലെ കാരക്കാട് തങ്ങന്മാരുടെ വീട് സന്ദർശനം, മണ്ണിൽ ചെക്കുഹാജി സന്ദർശനവും കഴിഞ്ഞു ഉച്ചയ്ക്ക് ശേഷം കുന്ദമംഗലം മണ്ഡലത്തിലേക്ക്.

കുന്ദമംഗലം നിയോജകമണ്ഡലം സന്ദർശനത്തിനായി ചാത്തമംഗലം ഏംവിആർ, തത്തൂർ പള്ളി, മാവൂർ മഹ്ളറ, പാറയിൽ ഒഡീസിയ സന്ദർശനം.  കൂടാതെ താത്തൂർ, മാവൂർ, പാറക്കുളങ്ങര, മൂർക്കനാട് കുടുംബ സംഗമങ്ങളിലും സ്ഥാനാർഥി സംബന്ധിച്ചു.

കൊടുവള്ളി  നിയോജകമണ്ഡലം സ്ഥാനാർഥി പര്യടനത്തിൽ യുഡിഎഫ് നേതാക്കളായ പിഎം ഉമ്മർ മാസ്റ്റർ, എ അരവിന്ദൻ, പിടി ഭരതൻ, മനോജ് കുമാർ , എംഎം വിജയകുമാർ, പ്രേം ജി, ഹാരിസ് അമ്പയത്തോട്, മുഹമ്മദ് ബാപ്പു, എം നസീമുദ്ദിൻ, പി ദിലീഷ് കുമാർ, പിസി ഹബീബ് തമ്പി, ഹാത്തിഫ് റഹ്മാൻ തുടങ്ങിയവർ എംകെ രാഘവനെ അനുഗമിച്ചു.

#campaign #reaches #finalstage; #MKRaghavan #spread #excitement #roadshow

Next TV

Top Stories