#MTRamesh | തെരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ട മോദിയുടെ ഗ്യാരന്റി; അത് അട്ടിമറിക്കാൻ പല വിവാദങ്ങളും ഉണ്ടാക്കി - എം.ടി. രമേശ്

#MTRamesh | തെരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ട മോദിയുടെ ഗ്യാരന്റി; അത് അട്ടിമറിക്കാൻ പല വിവാദങ്ങളും ഉണ്ടാക്കി - എം.ടി. രമേശ്
Apr 27, 2024 07:53 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) തെരഞ്ഞെടുപ്പ് ദിവസം പലയിടങ്ങളിലും അനാവശ്യ നിയന്ത്രണങ്ങളും നിർബന്ധബുദ്ധിയും ഒട്ടും പ്രായോഗികമല്ലാത്ത തീരുമാനങ്ങളും വഴി വോട്ടർമാരെ പോളിങ് ബൂത്തുകളിൽനിന്നു അകറ്റിനിർത്തുന്ന സാഹചര്യമുണ്ടാക്കിയെന്ന് ബിജെപി നേതാവും കോഴിക്കോട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ എം.ടി.രമേശ്‌.

നിയന്ത്രണങ്ങൾ അനിവാര്യമാണെങ്കിലും അത് ആളുകളെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലാകരുതെന്ന് രമേശ് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പോലും അനാവശ്യ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.

ഇത്തരം നിയന്ത്രണങ്ങൾ ജനാധിപത്യ സംവിധാനത്തെയും വോട്ടിങ് സമ്പ്രദായത്തെയും ഗുണപരമായി പ്രോത്സാഹിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുണ്ടായ അനാവശ്യ നിയന്ത്രണങ്ങൾ തെരഞ്ഞെടുപ്പ് വൈകാൻ കാരണമായി. ഓപ്പൺ വോട്ടിലുണ്ടായത് അനാവശ്യ വിവാദങ്ങളാണ്.

ഓപ്പൺ വോട്ടിന് വരുന്നവർ സ്വമേധയാ നൽകുന്ന പ്രഖ്യാപനം അംഗീകരിക്കുകയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചെയ്യേണ്ടത്. എന്നാൽ പല സ്ഥലങ്ങളിലും വലിയ ചോദ്യം ചെയ്യലിനും വിധേയമാകേണ്ട സ്ഥിതി വോട്ടർമാർക്ക് ഉണ്ടായത് പോളിങ് വൈകാൻ കാരണമായി.

വോട്ട് രേഖപ്പെടുത്തൽ പ്രക്രിയ ഒരു മിനിറ്റു കൊണ്ട് പൂർത്തിയാക്കേണ്ടതാണ്. ഇതു നാലു മിനിറ്റ് വരെ നീണ്ടു. തെരഞ്ഞെടുപ്പിന്റെ പ്രധാന അജൻഡ മോദിയുടെ ഗ്യാരന്റിയാണ്.

എന്നാൽ ആ ഗ്യാരന്റിയെ അട്ടിമറിക്കാൻ പല വിവാദങ്ങളും ഉണ്ടാക്കി. ഇതിനെ അതിജീവിച്ചാണ് ദേശീയ ജനാധിപത്യ സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും എം.ടി. രമേശ് പറഞ്ഞു.

#Modi #guarantee #main #agenda #election; #caused #many #controversies #overturn #MTRamesh

Next TV

Related Stories
#imprisonment | കോഴിക്കോട് ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ; പ്രതിക്ക് ആറ് വര്‍ഷം കഠിനതടവ്

May 10, 2024 05:30 PM

#imprisonment | കോഴിക്കോട് ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ; പ്രതിക്ക് ആറ് വര്‍ഷം കഠിനതടവ്

പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എം. സുഹൈബ് ആണ് പോക്‌സോ നിയമ പ്രകാരം ശിക്ഷ...

Read More >>
#hanged | 17-കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമെന്ന് നിഗമനം

May 9, 2024 10:48 PM

#hanged | 17-കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമെന്ന് നിഗമനം

അയൽവാസികളെത്തി കെട്ടഴിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#murder | കോഴിക്കോട് പിതാവിനെ മകൻ കെട്ടിയിട്ട് തല്ലിക്കൊന്നു

May 9, 2024 03:52 PM

#murder | കോഴിക്കോട് പിതാവിനെ മകൻ കെട്ടിയിട്ട് തല്ലിക്കൊന്നു

തുടര്‍ന്ന് അക്ഷയ്‌യെ കസ്റ്റഡിയില്‍...

Read More >>
#SteelComplex | കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് കേരളത്തിന് നഷ്ടമായേക്കും; സ്വകാര്യകമ്പനിക്ക് കൈമാറാൻ കമ്പനി ട്രൈബ്യൂണല്‍ ഉത്തരവ്

May 9, 2024 12:58 PM

#SteelComplex | കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് കേരളത്തിന് നഷ്ടമായേക്കും; സ്വകാര്യകമ്പനിക്ക് കൈമാറാൻ കമ്പനി ട്രൈബ്യൂണല്‍ ഉത്തരവ്

തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വ്യവസ്ഥകള്‍ പാലിക്കാതെയാണ് സ്ഥാപനത്തിന്റഎ ഭൂമി...

Read More >>
#Heavyrain | കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ; തെങ്ങ് വീണ് മരമില്ല് തകർന്നു

May 9, 2024 12:55 PM

#Heavyrain | കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ; തെങ്ങ് വീണ് മരമില്ല് തകർന്നു

ജില്ലയിൽ ചിലയിടങ്ങളിൽ നാശനഷ്ടമുണ്ടായി. കോടഞ്ചേരി ടൗണിൽ തെങ്ങ് വീണ് മരമില്ല്...

Read More >>
Top Stories