---
title: "#Heavyrain | കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ; തെങ്ങ് വീണ് മരമില്ല് തകർന്നു "
english_title: "#Heavyrain #Kozhikode #hilly #region; #coconut #fell #sawmill #broke"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/204151/heavyrain-kozhikode-hilly-region-coconut-fell-sawmill-broke"
published_at: "2024-05-09T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c7a5822f3c_ffd.jpg"
keywords: []
---

# #Heavyrain | കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ; തെങ്ങ് വീണ് മരമില്ല് തകർന്നു 

> **Lead Summary:** **കോഴിക്കോട് : [ ** ജില്ലയിൽ കഴിഞ്ഞ രാത്രി പരക്കെ മഴ പെയ്തു. കോഴിക്കോട് നഗരത്തിൽ ഈ വർഷം ആദ്യമായി ഇന്നലെയാണ് വേനൽമഴ ലഭിക്കുന്നത്.

## Article Content

**കോഴിക്കോട് : [ ** ജില്ലയിൽ കഴിഞ്ഞ രാത്രി പരക്കെ മഴ പെയ്തു. കോഴിക്കോട് നഗരത്തിൽ ഈ വർഷം ആദ്യമായി ഇന്നലെയാണ് വേനൽമഴ ലഭിക്കുന്നത്.

ജില്ലയുടെ മലയോര മേഖലകളിലും കനത്ത മഴ പെയ്തു. ശക്തമായ മഴയെത്തുടർന്ന് ജനശതാബ്ദി ട്രെയിൻ വൈകിയാണ് ഓടിയത്.

ജില്ലയിൽ ചിലയിടങ്ങളിൽ നാശനഷ്ടമുണ്ടായി. കോടഞ്ചേരി ടൗണിൽ തെങ്ങ് വീണ് മരമില്ല് തകർന്നു.

ഒറ്റപ്ലാക്കൽ രാജുവിന്റെ സെന്റ് ആന്റണീസ് മില്ലാണ് തെങ്ങ് ഒടിഞ്ഞു വീണ് തകർന്നത്. മരം വീണ് ജില്ലയുടെ പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ ഇടിമിന്നലുമുണ്ടായി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/204151/heavyrain-kozhikode-hilly-region-coconut-fell-sawmill-broke)