---
title: "#accident | നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരുക്ക്"
english_title: "#outofcontrol #bike #crashed #house. #Tragic #student, #one #seriously #injured"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/204345/outofcontrol-bike-crashed-house-tragic-student-one-seriously-injured"
published_at: "2024-05-10T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663daca37c123_vv.jpg"
keywords: []
---

# #accident | നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരുക്ക്

> **Lead Summary:** **കോഴിക്കോട്: [ **ബിലാത്തിക്കുളത്ത് നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചു കയറി വിദ്യാർഥി മരിച്ചു. മറ്റൊരു വിദ്യാർഥിക്ക് ഗുരുതരമായി പരുക്കേറ്റു.

## Article Content

**കോഴിക്കോട്: [ **ബിലാത്തിക്കുളത്ത് നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചു കയറി വിദ്യാർഥി മരിച്ചു. മറ്റൊരു വിദ്യാർഥിക്ക് ഗുരുതരമായി പരുക്കേറ്റു.

മരിച്ച വിദ്യാർഥി എറണാകുളം സ്വദേശിയാണെന്നാണ് വിവരം. വെസ്റ്റ്ഹിൽ ഗവ.എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്.

പുലർച്ചെ രണ്ട് ബൈക്കുകളിലായി ഹോസ്റ്റലിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോയതായിരുന്നു.

ബൈക്ക്, വീടിന്റെ ഗ്രില്ലും ജനൽച്ചില്ലും തകർത്തു. ഒരാൾ സംഭവസ്ഥലത്തു തന്നെ മരിച്ചു.

ഗുരുതരമായി പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/204345/outofcontrol-bike-crashed-house-tragic-student-one-seriously-injured)