#MuvattupuzhaAshrafMoulavi | സാമുദായിക ധ്രുവീകരണം വഴി വോട്ട് ബാങ്ക് സൃഷ്ടിക്കരുത്: മൂവാറ്റുപുഴ അഷ്റഫ് മൗലവി

#MuvattupuzhaAshrafMoulavi | സാമുദായിക ധ്രുവീകരണം വഴി വോട്ട് ബാങ്ക് സൃഷ്ടിക്കരുത്: മൂവാറ്റുപുഴ അഷ്റഫ് മൗലവി
May 8, 2024 08:50 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള സമീപനങ്ങളില്‍ നിന്ന് സാമ്പ്രദായിക പാര്‍ട്ടികള്‍ പിന്മാറണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി.

കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളില്‍ സംശയം വളര്‍ത്തി സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ വളര്‍ച്ചയക്ക് ശ്രമിക്കുന്ന ഇടത്-വലത് മുന്നണികളുടെ ശ്രമം ഫാഷിസത്തിന്റെ വളര്‍ച്ചയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കും.

കേവല രാഷ്ട്രീയ നേട്ടത്തിനായി പ്രകടമായ വര്‍ഗീയത പറയുന്ന സാമ്പ്രദായിക പാര്‍ട്ടികളുടെ നിലപാട് അത്യന്തം അപകടകരമാണ്. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിക്ക് ഇതില്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ട്.

വഖഫ് ബോര്‍ഡ് വിവാദങ്ങള്‍, ശ്രീ റാം വെങ്കട്ടരാമന്റെ നിയമന വിവാദം, മദ്റസ അധ്യാപക പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആവുംവിധം പ്രചാരണ ആയുധമാക്കാന്‍ സംഘപരിവാരത്തിന് വിട്ടുനല്‍കിയതിന്റെ ഉത്തരവാദിത്വം ഇടതുപക്ഷത്തിനാണ്.

വടകരയില്‍ കെ മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും മല്‍സരിച്ചപ്പോള്‍ സജീവമായി പ്രചാരണ രംഗത്തിറങ്ങിയ ലീഗ് ഷാഫിക്കുവേണ്ടി രംഗത്തിറങ്ങുമ്പോള്‍ വര്‍ഗീയമാകുന്നതിന്റെ രാഷ്ട്രീയം തിരച്ചറിയണം.

സംസ്ഥാനത്തും പ്രത്യേകിച്ച് വടകരയിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ ഇടതു-വലതു മുന്നണികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി ആവശ്യപ്പെട്ടു.

#create #vote #bank #communal #polarization: #MuvattupuzhaAshrafMoulavi

Next TV

Related Stories
#KarailSukumaran | യുവാക്കളെ ശാക്തീകരിക്കുന്ന പ്രത്യേക പരിപാടികൾക്ക് സർക്കാറും അനുബന്ധ വകുപ്പുകളും മുൻകൈ എടുക്കണം - കാരയിൽ സുകുമാരൻ

May 18, 2024 10:33 PM

#KarailSukumaran | യുവാക്കളെ ശാക്തീകരിക്കുന്ന പ്രത്യേക പരിപാടികൾക്ക് സർക്കാറും അനുബന്ധ വകുപ്പുകളും മുൻകൈ എടുക്കണം - കാരയിൽ സുകുമാരൻ

ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങൾക്കും, യുവജനക്ഷേമ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നതിന് ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടയാണ് നാഷണൽ യൂത്ത്...

Read More >>
#Died | ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

May 18, 2024 05:49 PM

#Died | ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

തുടർന്ന് അസുഖം ഭേദമാകാത്തതിനെ തുടർന്ന് വിദഗ്ദ ചികിത്സക്കായി ശനിയാഴ്ച രാവിലെ മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും...

Read More >>
#accident | കോഴിക്കോട് കാർ കനാലിലേക്ക് വീണ് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

May 18, 2024 11:34 AM

#accident | കോഴിക്കോട് കാർ കനാലിലേക്ക് വീണ് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാർ വീണ ഉടൻതന്നെ ഡ്രൈവർക്ക് പുറത്തിറങ്ങാനായതിനാൽ അപകടം ഒഴിവായി. ശേഷം കാർ 10 മീറ്ററോളം ഒഴുകി പാലത്തിനടുത്ത്...

Read More >>
#Accident | കോഴിക്കോട് ടൂറിസ്റ്റ് ബസില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

May 18, 2024 10:57 AM

#Accident | കോഴിക്കോട് ടൂറിസ്റ്റ് ബസില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

രാത്രി പെയ്ത മഴയില്‍ കാര്‍ നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കാര്‍ പൂര്‍ണമായും...

Read More >>
#treefell | ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ മരം പൊട്ടി വീണു; സംഭവത്തില്‍ നിന്ന് അധ്യാപകര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

May 17, 2024 05:07 PM

#treefell | ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ മരം പൊട്ടി വീണു; സംഭവത്തില്‍ നിന്ന് അധ്യാപകര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

വിവരം അറിയിച്ചതിനെ തുടര്‍ന്ന് മുക്കത്ത് നിന്നെത്തിയ അഗ്‌നിരക്ഷാസേന മരം മുറിച്ചു നീക്കിയാണ് ഇരുചക്രവാഹനങ്ങള്‍...

Read More >>
#WestNileDeath | കോഴിക്കോട് വെസ്റ്റ് നൈൽ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

May 17, 2024 02:31 PM

#WestNileDeath | കോഴിക്കോട് വെസ്റ്റ് നൈൽ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളിൽ നിന്ന് കൊതുകുകൾ വഴിയാണ് വൈറസ്...

Read More >>
Top Stories