---
title: "#missing | കോഴിക്കോട് അത്തോളിയില്‍ നിന്നും കാണാതായ വയോധികനെ കണ്ടെത്തി "
english_title: "#missing #elderly #man #found #Atholi, #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/203911/missing-elderly-man-found-atholi-kozhikode"
published_at: "2024-05-08T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b158393df2_vf.jpg"
keywords: []
---

# #missing | കോഴിക്കോട് അത്തോളിയില്‍ നിന്നും കാണാതായ വയോധികനെ കണ്ടെത്തി 

> **Lead Summary:** **അത്തോളി (കോഴിക്കോട്) : [**[)]( തിങ്കളാഴ്ച വൈകുന്നേരം അത്തോളിയില്‍ നിന്നും കാണാതായ വയോധികനെ കണ്ടെത്തി. കോരപ്പുഴയില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്.

## Article Content

**അത്തോളി (കോഴിക്കോട്) : [**[)]( തിങ്കളാഴ്ച വൈകുന്നേരം അത്തോളിയില്‍ നിന്നും കാണാതായ വയോധികനെ കണ്ടെത്തി. കോരപ്പുഴയില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്.

ഇന്നലെ രാത്രിയോടെ പോലീസ് കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധു അറിയിച്ചു.

ചെറിയ മാനസിക വൈകല്യം നേരിടുന്ന വയോധികനെ ഇന്നലെ രാത്രി കോരപ്പുഴ പ്രദേശത്താണ് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് തന്നെ ഇയാളെ വീട്ടില്‍ എത്തിക്കുകയും ചെയ്തു. മെയ് 6 തിങ്കളാഴ്ച വൈകുന്നേരം മുതലായിരുന്നു ഇയാളെ കാണാതായത്.

ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് ഇന്നലെ ബന്ധുക്കള്‍ അത്തോളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/203911/missing-elderly-man-found-atholi-kozhikode)