---
title: "#hanged | 17-കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമെന്ന് നിഗമനം"
english_title: "#year-#old #found #hanged #bedroom; #concluded #mental #distress #due #failing #exam"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/204285/year-old-found-hanged-bedroom-concluded-mental-distress-due-failing-exam"
published_at: "2024-05-09T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663d05a2afc85_d9.jpg"
keywords: []
---

# #hanged | 17-കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമെന്ന് നിഗമനം

> **Lead Summary:** **കോഴിക്കോട്: [ ** പതിനേഴുകാരിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂടാടി കളരിവളപ്പിൽ ദിൽന ഫാത്തിമയാണ് മരിച്ചത്.

## Article Content

**കോഴിക്കോട്: [ ** പതിനേഴുകാരിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂടാടി കളരിവളപ്പിൽ ദിൽന ഫാത്തിമയാണ് മരിച്ചത്.

കാപ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം പ്ലസ് ടു പരീക്ഷ എഴുതിയിരുന്നു.

പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമാണ് മരണത്തിനു കാരണമെന്നാണ് നിഗമനം.

മുചുകുന്നിൽ ഉമ്മയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് ദിൽനയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. അയൽവാസികളെത്തി കെട്ടഴിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാവ്: ഹനീഫ (ഖത്തർ) മാതാവ്: ഷർബിന. സഹേദരങ്ങൾ: ഖദീജ, ഷനഹു മറിയം.

* (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)*

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/204285/year-old-found-hanged-bedroom-concluded-mental-distress-due-failing-exam)