---
title: "#MKRaghavan | എം കെ രാഘവന് പിറന്നാൾ മധുരം നൽകി സാദിഖലി ശിഹാബ് തങ്ങൾ "
english_title: "#SadikhaliShihabThangal #gave #birthday #sweets #MKRaghavan"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/200344/sadikhalishihabthangal-gave-birthday-sweets-mkraghavan"
published_at: "2024-04-22T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662617df8c877_ff.jpg"
keywords: []
---

# #MKRaghavan | എം കെ രാഘവന് പിറന്നാൾ മധുരം നൽകി സാദിഖലി ശിഹാബ് തങ്ങൾ 

> **Lead Summary:** **കോഴിക്കോട് : [** തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മറന്നുപോയ പിറന്നാൾ ദിനം ആഘോഷമാക്കി യുഡിഎഫ് പ്രവർത്തകർ.

## Article Content

**കോഴിക്കോട് : [** തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മറന്നുപോയ പിറന്നാൾ ദിനം ആഘോഷമാക്കി യുഡിഎഫ് പ്രവർത്തകർ.

അതിരാവിലെ പര്യടനത്തിനിറങ്ങിയ കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവൻ സ്വന്തം പിറന്നാൾ ദിനം പോലും മറന്നു പോയിരുന്നു.

വയനാട്ടിൽ നിന്നും കൊടുവള്ളിയിലേക്ക് റോഡ് ഷോക്ക് വരുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും കാത്ത് വൈകിട്ട് പരപ്പൻപൊയിലിൽ നിൽക്കുമ്പോൾ, മാധ്യമ പ്രവർത്തകർ പറഞ്ഞാണ് പിറന്നാൾ ആണെന്ന കാര്യം പുറത്താവുന്നത്.

ഉടനെ യുഡിഎഫ് പ്രവർത്തകരും നാട്ടുകാരും സ്ഥാനാർഥിക്ക് പിറന്നാൾ ആശംസകളുമായി എത്തി. ഉടനെ തങ്ങളുമെത്തി.

റോഡ് ഷോക്കിടെ ആരോ തങ്ങളുടെ ചെവിയിലും ആ രഹസ്യം എത്തിച്ചു.

റോഡ് ഷോ സമാപിക്കുമ്പോൾ പാണക്കാട് തങ്ങൾ, പിറന്നാൾ ദിനം രഹസ്യമാക്കി വെച്ച എംകെ രാഘവന് മധുരം നൽകി ഞെട്ടിച്ചു. സന്തോഷത്തോടെ മധുരം സ്വീകരിച്ചു കഴിച്ച എംകെ രാഘവൻ തങ്ങളെ കെട്ടിപ്പിടിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/200344/sadikhalishihabthangal-gave-birthday-sweets-mkraghavan)