---
title: "#AdvHarrisBiran | തെരഞ്ഞെടുപ്പ് രാജ്യത്തിൻ്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം - അഡ്വ ഹാരിസ് ബീരാൻ "
english_title: "#Struggle #Protect #Constitution #ElectoralState - #AdvHarrisBiran"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/199676/struggle-protect-constitution-electoralstate-advharrisbiran"
published_at: "2024-04-18T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66215692e071d_f.jpg"
keywords: []
---

# #AdvHarrisBiran | തെരഞ്ഞെടുപ്പ് രാജ്യത്തിൻ്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം - അഡ്വ ഹാരിസ് ബീരാൻ 

> **Lead Summary:** **കോഴിക്കോട് : [ **രാജ്യം നേരിടുന്ന ആസന്നമായ ഈ തെരെഞ്ഞെടുപ്പ് ഒരു സാധാരണ വോട്ടെടുപ്പിലുപരി ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നു പ്രമുഖ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ.

## Article Content

**കോഴിക്കോട് : [ **രാജ്യം നേരിടുന്ന ആസന്നമായ ഈ തെരെഞ്ഞെടുപ്പ് ഒരു സാധാരണ വോട്ടെടുപ്പിലുപരി ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നു പ്രമുഖ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ.

കോഴിക്കോട് ലോക്സഭാ യുഡിഎഫ് സ്‌ഥാനാർഥി എംകെ രാഘവന്റെ ബേപ്പൂർ നിയോജകമണ്ഡലം പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ജനാധിപത്യ-മതേതര-ഫെഡറൽ മൂല്യങ്ങളെ ലോകത്ത് ഉയർത്തിപ്പിടിക്കുന്നത്തിന് കാരണമായ രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ നമുക്ക് മുന്നിൽ ആസന്നമായിരിക്കുന്നത്.

അത് തകർക്കുന്ന പദ്ധതികളാണ് സംഘപരിവാർ അജണ്ടയിൽ ബിജെപി സർക്കാർ നടപ്പാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭരണ നേട്ടങ്ങൾ ഒന്നും പറയാൻ സാധിക്കാത്തതിനാലാണ് ഇന്ത്യയുടെ ഭരണഘടന മാറ്റി, സിഎഎ പോലുള്ള നിയമങ്ങൾ രാജ്യത്ത് നടപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു.

കോർപറേറ്റുകളോട് ഇലക്ടറൽ ബോണ്ടിലൂടെ കോടികൾ കൈക്കൂലി വാങ്ങി കരാറുകൾ നൽകുന്ന പണിയാണ് മോദി ഭരണകൂടം കഴിഞ്ഞ പത്ത് വർഷം രാജ്യത്ത് നടത്തിയത്.

അതിനുകൂടിയുള്ള മറുപടിയാവും ഈ തെരഞ്ഞെടുപ്പ്. ദക്ഷിണേന്ത്യയിൽ പരമാവധി സീറ്റുകൾ ഇന്ത്യാ മുന്നണിക്ക് ലഭിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.

കോഴിക്കോടിന്റെ വികസിനത്തിനായി കേന്ദ്ര ഫണ്ടുകൾ തന്റെ മണ്ഡലത്തിലെ എത്തിക്കുന്നതിനായി പാർലമെന്റിലൂടെ നെട്ടോട്ടമൂടുന്ന രാഘവൻ എംപിയെ ഞങ്ങൾ ഡൽഹിയിൽ കണ്ടിട്ടുണ്ടെന്നും പൗരത്വ വിഷയത്തിൽ പ്രതിഷേധം നടത്തിയത്തിന് സസ്‌പെൻഷൻ നേരിട്ട രാഘവേട്ടനേയും ഡൽഹിയിൽ കണ്ടിട്ടുണ്ടെന്നും ഹാരിസ് ബീരാൻ കൂട്ടിച്ചേർത്തു.

രാജ്യത്തെ അധികാര മാറ്റത്തിനും കോഴിക്കോടിന്റെ തുടർവികസനത്തിനുമായി എംകെ രാഘവന്റെ ഉജ്ജ്വല വിജയം നമ്മൾ ഉറപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/199676/struggle-protect-constitution-electoralstate-advharrisbiran)